റാ​സ​ൽ​ഖൈ​മ ​ഗ​ലീ​ല മാ​ളി​ൽ ലു​ലു എ​ക്സ്പ്ര​സ് സ്റ്റോ​ർ റാ​സ​ൽ​ഖൈ​മ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ശൈ​ഖ്​ അ​ർ​ഹാ​മ ബി​ൻ സൗ​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

റാ​സ​ൽ​ഖൈ​മ ​ഗ​ലീ​ല മാ​ളി​ൽ ലു​ലു എ​ക്സ്പ്ര​സ് സ്റ്റോ​ർ തു​റ​ന്നു

റാ​സ​ൽ​ഖൈ​മ: ന​ഗ​രാ​തി​ർ​ത്തി​ക​ളി​ലേ​ക്കും റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യി റാ​സ​ൽ​ഖൈ​മ ​ഗ​ലീ​ല മാ​ളി​ൽ ലു​ലു എ​ക്സ്പ്ര​സ് സ്റ്റോ​ർ തു​റ​ന്നു. ലു​ലു ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റാ​സ​ൽ​ഖൈ​മ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ശൈ​ഖ്​ അ​ർ​ഹാ​മ ബി​ൻ സൗ​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ ഖാ​സി​മി ലു​ലു എ​ക്സ്പ്ര​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​​ഗ​രാ​തി​ർ​ത്തി​ക​ളി​ലേ​ക്കും റീ​ട്ടെ​യ്ൽ സേ​വ​നം വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യാ​ണ് റാ​സ​ൽ​ഖൈ​മ ​ഗ​ലീ​ല മാ​ളി​ൽ ലു​ലു എ​ക്സ്പ്ര​സ് സ്റ്റോ​റെ​ന്ന് എം.​എ. യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​ൻ​കാ​ല​ത്ത് ലു​ലു സ്റ്റോ​റു​ക​ളി​ൽ വി​ല​വ​ർ​ധ​ന ഉ​ണ്ടാ​കി​ല്ലെ​ന്നും മി​ക​ച്ച വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം.​എ. യൂ​സ​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ല്ലാ ലു​ലു സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും മി​ക​ച്ച റ​മ​ദാ​ൻ ഷോ​പ്പി​ങ് കാ​ല​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലു​ലു ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

19,200 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള ലു​ലു എ​ക്സ്പ്ര​സ് സ്റ്റോ​റി​ൽ ദൈ​നം​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച ശേ​ഖ​ര​മാ​ണ് ഉ​ള്ള​ത്. ​ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, റോ​സ്റ്റ​റി, പ​ഴം പ​ച്ച​ക്ക​റി, ബ്യൂ​ട്ടി പ്രൊ​ഡ​ക്ട് തു​ട​ങ്ങി​യ​വ അ​ട​ക്കം മി​ക​ച്ച നി​ര​ക്കി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ഓ​ഫ​റു​ക​ളും ഉ​ണ്ട്.

ഷോ​പ്പി​ങ് സു​​ഗ​മ​മാ​ക്കാ​ൻ സെ​ൽ​ഫ് ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ൾ, മി​ക​ച്ച പാ​ർ​ക്കി​ങ്​ ഏ​രി​യ​യും സ​ജ്ജ​മാ​ണ്. ലു​ലു ​ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് അ​ലി എം.​എ, ​ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം എം.​എ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഷാ​ബു അ​ബ്ദു​ൽ മ​ജീ​ദ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Lulu Express store opens in Galila Mall, Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.