യു.എ.ഇ ദേശീയ ദിനാഘോഷം; യാത്രാ പാക്കേജുകളുമായി സ്മാർട്ട് ട്രാവൽ

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യാത്ര ചെയ്യുന്നവർക്കായി സ്മാർട്ട് ട്രാവൽ വിവിധ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക അവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ചു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കായി വ്യത്യസ്ത യാത്രാ ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

സഞ്ചാരികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളായ ജോർജിയ, അൽമാട്ടി, അസർബൈജാൻ, അർമേനിയ, താഷ്കന്‍റ്​, ജോർദാൻ, തായ്‌ലൻഡ് എന്നിവ ഉൾപ്പെടെ നിരവധി സ്വപ്ന രാജ്യങ്ങളിലേക്കാണ് സ്മാർട്ട് ട്രാവൽ യാത്രാ അവസരങ്ങൾ ഒരുക്കുന്നത്. പ്രകൃതി സൗന്ദര്യം, ചരിത്രം, സംസ്കാരം, സാഹസികത എന്നിവ ആസ്വദിക്കാനാകുന്ന വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഓരോ ഡെസ്റ്റിനേഷനും സഞ്ചാരികൾക്കായി ഒരുക്കുന്നത്.

ഗ്രൂപ്പ് യാത്രകളും വ്യക്തിഗത യാത്രാ പാക്കേജുകളും കൂടാതെ സഞ്ചാരികളുടെ താൽപര്യത്തിനനുസരിച്ച യാത്രാ പാക്കേജുകളും സ്മാർട്ട് ട്രാവൽ തയാറാക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ഒറ്റക്കുള്ള യാത്ര ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ പാക്കേജുകൾ തിരഞ്ഞെടുക്കാം.

ടൂർസ് ആൻഡ് ട്രാവൽ രംഗത്ത് നീണ്ട 11 വർഷമായി സജീവ സാന്നിധ്യമായ സ്മാർട്ട് ട്രാവൽ, ഈ നീണ്ട ദേശീയദിന അവധി എല്ലാവർക്കും ആഘോഷമാക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളോടൊപ്പം മികച്ച യാത്രാസൗകര്യങ്ങളാണ് ഒരുക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക മുൻകൂർ ബുക്കിങ്​, തവണ വ്യവസ്ഥയും ലഭ്യമാണ്. ഇപ്പോൾ ബുക്ക് ചെയ്ത് പിന്നീട് പണമടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദേശീയ ദിന അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യം വർധിക്കാനിടയുള്ളതിനാൽ സീറ്റുകൾ പരിമിതമാണ്. ടിക്കറ്റ് നിരക്ക് വർധിക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യാൻ സ്മാർട്ട് ട്രാവൽ അധികൃതർ നിർദേശിച്ചു. യാത്രാ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +971 56 404 1454, +971 50 433 7971 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള സ്മാർട്ട് ട്രാവൽ ബ്രാഞ്ചുമായി ബന്ധപ്പെടുകയോ ചെയ്യാം. സ്മാർട്ട് ട്രാവലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.smarttravels.ae സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ അറിയാം.

Tags:    
News Summary - Smart Travel Launches Special UAE National Day Holiday Packages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.