സംഗീത, കലാ മേഖലകൾക്കായി ‘ദുബൈ ഓർക്കസ്ട്ര ഫൗണ്ടേഷൻ’

ദുബൈ: ദുബൈയിലെ സംഗീത, കലാ മേഖലകളെ പിന്തുണക്കുന്നതിനും സാംസ്കാരിക രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ‘ദുബൈ ഓർക്കസ്ട്ര ഫൗണ്ടേഷൻ’ രൂപവത്​കരിച്ച്​ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഖൈ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2026-ലെ 20-ാം നമ്പർ നിയമം പുറപ്പെടുവിച്ചു.

സംഗീതത്തെ പ്രോത്സാഹിപ്പിക്കുക, യു.എ.ഇയുടെ പരമ്പരാഗത സംഗീത പാരമ്പര്യം സംരക്ഷിക്കുക, പ്രാദേശിക കലാകാരന്മാരുടെ കഴിവുകൾ ആഗോളതലത്തിൽ അവതരിപ്പിക്കുക എന്നിവയിലൂടെ ദുബൈയെ അന്താരാഷ്ട്ര കലാകേന്ദ്രമായി ഉയർത്തുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

പുതിയ നിയമപ്രകാരം ഒരു പ്രാദേശിക ഓർക്കസ്ട്ര രൂപീകരിക്കുകയും യു.എ.ഇയിലും വിദേശത്തും നടക്കുന്ന പ്രമുഖ സംഗീത പരിപാടികളിൽ പങ്കാളികളാവുകയും ചെയ്യും. വളർന്നുവരുന്ന പ്രതിഭകൾക്ക് പിന്തുണ നൽകുക, പ്രശസ്തമായ അന്താരാഷ്ട്ര ഓർക്കസ്ട്രകളെ ദുബൈയിലേക്ക് ക്ഷണിക്കുക, സംഗീത വിദ്യാഭ്യാസവും നിർമാണവും വിപുലീകരിക്കുക, ആഗോള സാംസ്കാരിക സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുക എന്നിവയാണ് ഫൗണ്ടേഷന്‍റെ പ്രധാന ചുമതലകൾ.

ട്രസ്റ്റി ബോർഡും ദൈനംദിന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന എക്സിക്യൂട്ടീവ് ടീമും അടങ്ങുന്നതായിരിക്കും ഫൗണ്ടേഷന്‍റെ ഭരണസംവിധാനം. പ്രധാന നയങ്ങൾ, പദ്ധതികൾ, ബജറ്റ് എന്നിവ അംഗീകരിക്കുന്ന ട്രസ്റ്റി ബോർഡാണ് ഫൗണ്ടേഷന്‍റെ സി.ഇ.ഒയെയും ആർട്ടിസ്റ്റിക് ഡയറക്ടറെയും നിയമിക്കുന്നത്.

Tags:    
News Summary - Sheikh Mohammed Issues Law to Create Dubai Orchestra Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.