അന്താരാഷ്ട്ര കത്തോലിക്ക യുവജന സംഗമം നവംബർ 13 മുതൽ റാസൽഖൈമയിൽ

ദുബൈ: വിവിധ രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്ക യുവജനങ്ങളുടെ സംഗമമായ കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് 2026 യു.എ.ഇയിലെ റാസൽഖൈമയിൽ നടക്കും. കാരിസ് ഇന്‍റർനാഷനലിന്‍റെയും ആതിഥേയ രൂപതയായ അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെയും അംഗീകാരത്തോടെയാണ് നവംബർ 13 മുതൽ 15 വരെ മൂന്നുദിവസത്തെ അന്താരാഷ്ട്ര യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. ‘മൂവ് ദ മൗണ്ടൈൻസ്’ എന്ന പ്രമേയത്തിലാണ് സമ്മേളനം.

വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള യുവാക്കളെ ഒരുമിച്ചുകൂട്ടി പ്രാർഥന, ആരാധന, ആത്മീയ പരിശീലനം, കൂട്ടായ്മ എന്നിവയിലൂടെ അവരുടെ വിശ്വാസജീവിതം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. കാരിസ് ഏഷ്യ കോണ്ടിനെന്‍റൽ സർവീസ് ഓഫ് കമ്യൂണിയൻ കോഓഡിനേറ്റർ ആന്‍റണി ലിം, കാരിസ് ഏഷ്യ സെക്രട്ടറിയും അവോസ കോർഡിനേറ്ററുമായ ക്ലിറ്റ്സൺ ജോസഫ്, യൂത്ത് കോർഡിനേറ്റർ അജിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ്, ബിഷപ്പ് പൗലോ മാർട്ടിനെല്ലി, ബിഷപ്പ് ആൽഡോ ബെറാർഡി, ഫാ. ജെ. ബോയ് ഗോൺസാലസ്, ഫാ. ഡെറിക് ഡിസൂസ, മൈക്കേല ജോവാന ആർ. ഫ്ലോറസ്, മിഷേൽ റെമരി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രത്യേക ശിൽപശാലക്ക് ജീസസ്‌ യൂത്ത് നേതൃത്വം നൽകും.

Tags:    
News Summary - Charis Asia Youth Conference 2026 to Begin in Ras Al Khaimah on Nov 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.