കെ.എം. അഭിജിത് എം.എല്‍.എ

കെ.എം. അഭിജിത് എം.എല്‍.എക്ക് ദുബൈയില്‍ സ്വീകരണം ഇന്ന്​

ദുബൈ: യു.എ.ഇ നാദാപുരം നാട്ടൊരുമ കെ.എം. അഭിജിത് എം.എല്‍.എക്ക് ദുബൈയില്‍ സ്വീകരണം ഒരുക്കുന്നു. ‘ഹൃദയാരവം-2026’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു.എ.ഇയിലെ നാദാപുരം നിവാസികള്‍ കുടുംബസമേതം പങ്കെടുക്കും. ദുബൈ ഖിസൈസിലുള്ള ഹാംപ്ടണ്‍ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച വൈകുന്നേരം ആറുമണിക്കാണ് പരിപാടി.

വികസനത്തിന്‍റെയും മാറ്റത്തിന്‍റെയും പുതിയൊരു പുലരിയിലേക്ക് നാട് കാല്‍വെക്കുമ്പോള്‍, നാദാപുരക്കാർ തീര്‍ക്കുന്ന സ്‌നേഹക്കൂട്ടായ്മ ചരിത്രപരമായ ചുവടുവെപ്പാകും. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ നാദാപുരത്തുകാരനെയും ചേർത്തുനിർത്തുന്ന സ്വീകരണ പരിപാടിയാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സ്വീകരണ പരിപാടിയോടനുബന്ധിച്ച് കുടുംബസംഗമം, ഗാനമേള, നാദാപുരത്തിന്‍റെ തനത് കലകള്‍ കോര്‍ത്തിണക്കിയ മറ്റു പരിപാടികള്‍ എന്നിവ അരങ്ങേറും. പ്രവാസ ലോകത്തുള്ള നാദാപുരത്തുകാരുടെ സ്വപ്‌നങ്ങള്‍ പങ്കുവെക്കാനുള്ള അവസരം കൂടിയായി സംഗമം മാറുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - Dubai Welcomes MLA K.M. Abhijith with Grand Community Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.