ദൃഢനിശ്ചയ വിഭാഗക്കാരനായ കുട്ടിയെ അധിക്ഷേപിച്ചയാൾക്കെതിരെ നടപടി

ദുബൈ: ദൃഢനിശ്ചയ വിഭാഗക്കാരനായ കുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കർശന നിയമനടപടിയുമായി യു.എ.ഇ നാഷനൽ മീഡിയ അതോറിറ്റി (എൻ.എം.എ). രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായ രീതിയിൽ അധിക്ഷേപകരമായ ഉള്ളടക്കവും അനാവശ്യ ആംഗ്യങ്ങളും പ്രചരിപ്പിച്ച വ്യക്തിക്കെതിരെയാണ് നടപടിയെടുത്തത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് അക്കൗണ്ടിനും അത് കൈകാര്യം ചെയ്ത വ്യക്തിക്കുമെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചു. കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾക്ക് കേസ് കൈമാറുകയും ചെയ്തു.

ദൃഢനിശ്ചയ വിഭാഗക്കാർക്കെതിരെയുള്ള അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എൻ.എം.എ വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനും സമൂഹത്തിന്‍റെ ഉന്നത മൂല്യങ്ങൾ നിലനിർത്തുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടികൾ തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - UAE NMA Takes Strict Steps Over Online Abuse of Child of Determination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.