അബൂദബി സഅദിയാത്ത് ഐലൻഡിലെ അഡ്നോക് ഹബ്ബിൽ ലുലു ഡെയ്ലി തുറക്കുന്നു
അബൂദബി: കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി കൈകോർത്ത് ലുലു. അബൂദബി സഅദിയാത്ത് ഐലൻഡിലെ അഡ്നോക് ഹബ്ബിൽ ലുലു ഡെയ്ലി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അഡ്നോക് ഡിസ്ട്രിബ്യൂഷൻ സി.ഇ.ഒ എൻജിനീയർ ബദർ സഈദ് അൽ ലംകി ഉദ്ഘാടനം നിർവഹിച്ചു. വിവിധ അഡ്നോക് ഹബ്ബുകളിൽ നാല് പുതിയ സ്റ്റോറുകൾ തുറക്കാൻ എം.എ. യൂസഫലി, ബദർ സഈദ് അൽ ലംകി എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. അഡ്നോക് ഹബ്ബിലെത്തുന്ന വാഹനയാത്രക്കാർക്ക് മികച്ച സേവനം നൽകുക എന്ന ‘ദി ഹബ്ബ് ബൈ അഡ്നോക്’ പദ്ധതിയുടെ ഭാഗമായാണ് അഡ്നോക്ക് ഹബ്ബുകളിലെ ലുലു സ്റ്റോർ.
റീട്ടെയ്ൽ സേവനങ്ങൾക്ക് പുറമേ, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിങ്, കാർ സർവിസ് ഏരിയ, റസ്റ്റാറന്റുകൾ, കോവർക്കിങ് സ്പേസ് തുടങ്ങിയവും ‘ദി ഹബ്ബ് ബൈ അഡ്നോക്’ പദ്ധതിയുടെ ഭാഗമായി അഡ്നോക് ഹബ്ബുകളിൽ സജ്ജമാക്കുന്നുണ്ട്. 16,566 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലി സ്റ്റോറിൽ ദൈനംദിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി , റോസ്ട്രി, പാലുൽപന്നങ്ങൾ, ഇറച്ചി, സൗന്ദര്യവർധക വസ്തുക്കൾ അടക്കം മികച്ച ശ്രേണിയാണ് ലഭ്യമാക്കിയിരിക്കുന്നത്. സുഗമമായ ഷോപ്പിങ്ങിനായി സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
അഡ്നോക് ചീഫ് ഓപറേറ്റിങ് ഓഫിസർ ക്ലാസ് മാന്റൽ, അഡ്നോക് ചീഫ് മാർക്കറ്റിങ്ങ് ഓഫിസർ ജാക്വലിൻ എൽബോഗ്ദാദി, അഡ്നോക് ചീഫ് ഷെയേർഡ് സർവിസസ് ആൻഡ് ടെക്നിക്കൽ ഓഫീസർ സയീദ് അൽ അഹ്ബാബി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ., മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, പ്രൊജക്ട് ഡെവലപ്മെന്റ് ഡയറക്ടർ അബൂബക്കർ ടി., അബൂദബി ആൻഡ് അൽ ദഫ്റ ഡയറക്ടർ അജയ കുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.