ലുലുവിൽ റമദാനോട് അനുബന്ധിച്ച് പുറത്തിറക്കിയ റമദാൻ കിറ്റ് പരിചയപ്പെടുത്തുന്നു
ഷാർജ: റമദാൻ ഷോപ്പിങ്ങിനായി മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ഉറപ്പാക്കി ലുലു റീട്ടെയിൽ. ദൈനംദിന ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500ൽ ഏറെ ഉൽപന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. വിലസ്ഥിരത ഉറപ്പാക്കി 300ൽ ഏറെ അവശ്യ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനം ഏർപ്പെടുത്തി.
ഹെൽത്തി റമദാൻ കാമ്പയിനിന്റെ ഭാഗമായി ഷുഗർ ഫ്രീ ഉൽപന്നങ്ങൾ അടക്കം സ്പെഷൽ ഭക്ഷണവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സ്പെഷൽ സ്വീറ്റ് ട്രീറ്റ്സ് കാമ്പയിൻ ഉൾപ്പെടെയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മികച്ച ഉൽപന്നങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുന്ന ലുലുവിന്റെ ഡിസ്കൗണ്ട് സ്റ്റോറുകളായ ലോട്ടിലും ആകർഷകമായ റമദാൻ ഓഫറുകളാണുള്ളത്. നിരവധി ഉൽപന്നങ്ങൾക്ക് 19 ദിർഹമിൽ താഴെ മാത്രമാണ് വില. ഇതുകൂടാതെ മികച്ച കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉൽപന്നങ്ങൾക്കായി മികച്ച ഓഫറുകൾ റിയോ സ്റ്റോറുകളിലും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
ഉപഭോക്താകൾക്ക് റമദാൻ ഷോപ്പിങ് ഏറ്റവും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളുമായി കൂടി സഹകരിച്ച് വിപുലമായ സൗകര്യങ്ങളാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും മികച്ച ഓഫറുകളാണ് ഇത്തവണത്തേതെന്നും ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. റമദാൻ കോംബോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരമാണ് ലുലുവിൽ ലഭിക്കുക. ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷൽ റിവാർഡ് പോയന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് ചാരിറ്റി ഗിഫ്റ്റ് കാർഡ് സേവനം അടക്കം ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.