അബൂദബി: ലണ്ടനിലെ ഹോട്ടലിൽ ചുറ്റിക ആക്രമണത്തിന് ഇരയായ മൂന്ന് സഹോദരിമാരുടെ ന ഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം പരാജയത്തിൽ. മലേഷ്യൻ കമ്പനിയായ ജി.എൽ.എച് ച് ഹോട്ടൽസിെൻറ ഉടമസ്ഥതയിലുള്ള കമ്പർലാൻഡ് ഹോട്ടൽ അതിഥികളെ കുറ്റവാളികളി ൽനിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അതിനാൽ ആക്രമണത്തിന് അവർ ഉത്തരവാദികളല്ലെന്നും വെള്ളിയാഴ്ച ഇംഗ്ലണ്ട്^വെയിൽസ് ഹൈകോടതി ജസ്റ്റിസ് ഡിംഗെമാൻസ് ഉത്തരവ് പുറപ്പെടുവിച്ചു.2014 ഏപ്രിൽ ആറിന് ഫാത്തിമ, ഖുലൂദ്, ഉഹൂദ് അൽ നജ്ജാർ എന്നീ സഹോദരികളെയാണ് 33കാരനായ ഫിലിപ് സ്പെൻസർ ചുറ്റിക കൊണ്ട് ആക്രമിച്ചത്. ശൈഖ അൽ മുഹൈരി എന്ന സഹോദരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഹോട്ടലിെൻറ ഏഴാം നിലയിൽ സഹോദരികൾ താമസിച്ചിരുന്ന മുറിയിൽ പ്രവേശിച്ചാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്.
കെട്ടിടത്തിെൻറ സുരക്ഷ അപര്യാപ്തമായതിനാലാണ് കുറ്റവാളിക്ക് ഹോട്ടലിെൻറ താഴെ നിലയിലേക്ക് പ്രവേശിക്കാൻ സാധിച്ചതെന്ന് സഹോദരികളുടെ അഭിഭാഷകർ ഹൈകോടതിയിൽ വാദിച്ചു. പ്രതി ഫിലിപ് സ്പെൻസിന് ഹോട്ടലുകളിൽ നുഴഞ്ഞുകയറി കവർച്ച നടത്തുന്ന ചരിത്രമുണ്ട്. ആക്രമണത്തിൽ ഇരകളായ സഹോരികളുടെ ജീവിതം മാറ്റിമറിക്കുന്ന പരിക്കുകളാണ് ഉണ്ടായത്. ഉഹൂദ് അൽ നജ്ജാറിന് സംസാരിക്കാനും വേദന അറിയുന്നതിനുമുള്ള കഴിവ് നഷ്ടപ്പെട്ടു. അവരുടെ സഹോദരികൾക്ക് വിവിധ ശസ്ത്രക്രിയകൾ ആവശ്യമായി വന്നു. ഖുലൂദ് അൽ നജ്ജാറിെൻറ മകൾക്ക് ആക്രമണം കണ്ടതു കാരണമായുള്ള മാനസിക പ്രശ്നങ്ങളിൽനിന്ന് മുക്തമാകാൻ ചികിത്സ വേണ്ടി വന്നു. 11 വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. രണ്ടാഴ്ചയോളം നീണ്ടുനിന്ന വിചാരണയിൽ സഹോദരിമാർ വാതിൽ തുറന്നിട്ടതിനാലാണ് ആക്രമണമുണ്ടായതെന്നും അവരുടെ അലംഭാവം കാരണമാണ് ആക്രമണകാരിക്ക് മുറിയിൽ പ്രവേശിക്കാൻ സാധിച്ചതെന്നും ഹോട്ടൽ അധികൃതർ വാദിച്ചു. എന്നാൽ, വാതിൽ തുറന്നിടുന്നത് സാധാരണമാണെന്നും സുരക്ഷിതമായ സ്ഥലത്താണ് തങ്ങളെന്ന് വിശ്വസിക്കുന്നതിനാലാണ് ഇതെന്നും ശൈഖ അൽ മുഹൈരി കോടതിയിൽ പറഞ്ഞു.
സി.സി.ടി.വികളുടെ തുടർച്ചയായ നിരീക്ഷണമുണ്ടായിരുന്നുവെന്നും വാതിലുകൾ തുറന്നിടരുതെന്ന് അതിഥികളോട് നിർദേശിക്കുന്ന നോട്ടീസുകൾ ഹോട്ടലിൽ പതിച്ചിരുന്നുവെന്നും സുരക്ഷാ പട്രോൾ ഉണ്ടായിരുന്നുവെന്നുമുള്ള സുരക്ഷ വിദഗ്ധെൻറ വിലയിരുത്തൽ കേസിൽ പരിഗണിച്ചതായി ജസ്റ്റിസ് ഡിംഗെമാൻസ് വ്യക്തമാക്കി. ശരിയായ കോടതി വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് വിശ്വസിക്കുന്നതായി ഹോട്ടൽ അധികൃതർ പറഞ്ഞൂ. വിധിക്കെതിരെ അപ്പീൽ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സഹോദരികളുടെ അഭിഭാഷക സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.