ഷാർജ: ഷാർജ വ്യവസായ മേഖല ആറിലാണ് അൽ ഖിസൈസ് സലൂൺ. പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡല ത്തിലുള്ളവരാണ് ഉടമകളും ജീവനക്കാരും. ഇവരുടെ ‘സീസർകട്ട്’ താളത്തിനിപ്പോൾ മുദ്ര വാക്യങ്ങളുടെ ചൂടാണ്. പതക്കുന്ന ഷേവിങ് ക്രീമിൽ രോഷം തിളക്കുന്നു. നാട്ടിൽ നിന്ന് തെരഞ് ഞെടുപ്പ് പോസ്റ്ററുകളും കൊടികളുടെ നിറമുള്ള തൊപ്പികളും കൊടുത്തയക്കാൻ പറഞ്ഞിട ്ടുണ്ട്. അത് വൈകിയ ദേഷ്യവും സങ്കടവും ഓരോരുത്തരുടെയും വാക്കുകളിൽ സ്പഷ്ടം. ജോലിക്കിടയിലും മുറിയിലെത്തിയാലും തെരഞ്ഞെടുപ്പിനെ കുറിച്ച് ഇവർ സംസാരിക്കും, തർക്കിക്കും. ഗൾഫ് മാധ്യമം ഉൾപ്പെടെ രണ്ട് മലയാള പത്രങ്ങൾ സലൂണിൽ വരുന്നുണ്ട്. തർക്കിക്കുവാനുള്ള വക അതിൽ നിന്നു തന്നെ ലഭിക്കും. മലപ്പുറം കടുങ്ങാപ്പുറം സ്വദേശി നൗഫലും വേങ്ങര സ്വദേശി ഹംസയും സഖാക്കളാണ്. പ്രവാസികളോട് സർക്കാറുകൾ തുടരുന്ന ചിറ്റമ്മ നയത്തെ ഇവർ ശക്തമായി എതിർക്കുന്നു. സർക്കാർ കാര്യലയങ്ങളിൽ നിന്നു പോലും അവഹേളനം നേരിടുന്ന വിഭാഗമായി മാറാൻ പ്രവാസികൾ എന്ത് തെറ്റാണ് ചെയ്തതെന്നാണ് ഇവരുടെ പ്രധാന ചോദ്യം. വേറെ ഏതോ ഗ്രഹത്തിൽ നിന്ന് വന്ന ജീവികളെ കാണുന്ന പോലെയാണ് നാട് പ്രവാസികളെ നോക്കുന്നത്.
ഈനില മാറണം. അതിന് വോട്ടവകാശം നിർബന്ധം. അതില്ലാത്ത കാലത്തോളം ഇത്തരം തുറിച്ച് നോട്ടങ്ങൾ തുടരും. പൊന്നാനിയിൽ അൻവർ പതിനായിരത്തിനുള്ളിൽ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് നൗഫലിെൻറ വാദം. എന്നാൽ മൂത്ത ലീഗുകാരായ കോഴിച്ചേന സ്വദേശി അബ്ബാസും, കോടക്കാട് സ്വദേശി ഹാരിസും, വേങ്ങര സ്വദേശി ബഷീറും വെറുതെ മോഹിക്കുവാൻ ചിലവൊന്നുമില്ലല്ലോ എന്ന് എതിർക്കുന്നു. ഇടത്തോട്ടും വലത്തോട്ടും ചായാത്ത വേങ്ങര സ്വദേശി ജുനൈദിന് ആര് അധികാരത്തിൽ വന്നാലും പ്രവാസികളുടെ സംരക്ഷണത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും മുന്നോട്ടുവരണമെന്നും അതിനായി പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കണമെന്നുമാണ് അഭിപ്രായം. എന്നാൽ പ്രവാസികൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ സർക്കാറുകൾ പുലർത്തുന്ന നയങ്ങൾക്ക് ഇവരെല്ലാം എതിരാണ്. കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ ക്ഷേമത്തിന് ഒരു ചുക്കും ചെയ്തിട്ടില്ല.
പ്രവാസം പരാജയപ്പെട്ട് നാട്ടിലെത്തുന്ന ഒരു പ്രവാസി 60 വയസുവരെ കാത്തിരുന്നാലെ നോർക്ക മുന്നോട്ട് വെക്കുന്ന പെൻഷൻ ലഭിക്കൂ. എന്നാൽ രോഗത്തിനും മറ്റും അടിമയായി നാട്ടിലെത്തുന്ന 60ൽ എത്താത്ത പ്രവാസികളുടെ രക്ഷക്ക് ആരുണ്ടെന്ന് ഇവർ ഒറ്റമുന്നണിയായി ചോദിക്കുന്നു. നാട് വിടാൻ കാത്തുനിൽക്കുകയാണ് വോട്ടർ പട്ടികയിലെയും റേഷൻ കാർഡിലെയും പേരു വെട്ടിമാറ്റാൻ. ആ ഉത്സാഹം എന്ത് കൊണ്ടാണ് പ്രവാസികളുടെ ക്ഷേമങ്ങൾക്കില്ലാത്തത്. ഒരു ലോൺ കിട്ടാൻ പ്രവാസി എത്രത്തോളം കടമ്പകൾ കടക്കണം. കുട്ടികളുടെ പഠനം മുതലുള്ള എല്ലാ കാര്യത്തിലും പ്രവാസികൾ അനുഭവിക്കുന്നത് അവഹേളനമാണ്. പെരുന്നാളും ഓണവും വിഷുവും ക്രിസ്മസുമെല്ലാം വരുമ്പോൾ സാധാരണക്കാരായ പ്രവാസികൾക്ക് അവധി ലഭിച്ചാലും നാട്ടിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ടിക്കറ്റിെൻറ നിരക്ക് തോന്നുംപോലെ കുട്ടുന്നതാണ് ഇതിന് കാരണം. ടിക്കറ്റിന് വില കുറയുന്ന സമയം നോക്കി നാട് കാണാൻ കാത്തിരിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ നിലക്ക് മാറ്റം ഉണ്ടാകണം. ആഘോഷങ്ങൾ, വിശേഷങ്ങൾ, ഉറ്റവരുടെ മരണം എന്നിവ ഉണ്ടാകുമ്പോൾ നാട്ടിൽ പോകാൻ പ്രവാസികൾക്ക് സർക്കാർ സഹായം ഉണ്ടാകണം. കോൺസുലേറ്റുകളിൽ കെട്ടികിടക്കുന്ന കോടികണക്കിന് രൂപയുടെ ഫണ്ടുകൾ ഇതിനായി ഉപയോഗപ്പെടുത്തണം.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഹാരിസ്. എന്നാൽ വിധിച്ചത് പ്രവാസമായിരുന്നു. പ്രളയകാലത്ത് ചെയ്ത സേവനങ്ങൾ മുൻ നിറുത്തി തിരുരങ്ങാടി തഹസിൽദാറുടെ നേതൃത്വത്തിൽ ഹാരിസിനെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.