ദുബൈ: കേരള സമൂഹത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനും പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കാനും ലക്ഷ്യമിട്ട് സ്ഥാപിച്ച ലോകകേരള സഭയിലെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് 182 അംഗങ്ങളാണ് പട്ടികയിലുള്ളത്. 174 പേരെ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ, ആർ.പി. ഗ്രൂപ് ചെയർമാൻ രവി പിള്ള, വി.പി.എസ് ചെയർമാൻ ഷംഷീർ വയലിൽ, നടി നൈല ഉഷ, കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരി, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, റിജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ജെംസ് ഗ്രൂപ് ചെയർമാൻ സണ്ണി വർക്കി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മാധ്യമപ്രവർത്തകരായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, തൻസി ഹാഷിർ ഉൾപ്പെടെ 28 പേരെയാണ് യു.എ.ഇയിൽനിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. 32 പേർ പ്രത്യേക ക്ഷണിതാക്കളുമായുണ്ട്.
എം.എ. യൂസുഫലി, ഡോ. എം. അനിരുദ്ധൻ, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഒ.വി. മുസ്തഫ, നൈല ഉഷ, സണ്ണി വർക്കി, ആർ.പി. മുരളി, സൈമൺ സാമുവൽ, ഇ.കെ. സലാം, ഷംഷീർ വയലിൽ, അഡ്വ. വൈ.എ. റഹീം, പി.കെ. അഷ്റഫ്, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഡോ. പുത്തൂർ റഹ്മാൻ, വി.കെ. മുഹമ്മദ് അഷ്റഫ്, എൻ.കെ. കുഞ്ഞഹമ്മദ്, അൻവർ നഹ, പി.വി. പത്മനാഭൻ, ജോണി കുരുവിള, മഹാദേവൻ വാഴശ്ശേരി, കെ.ആർ. മോഹനൻ പിള്ള, എം.കെ. ബാബു, സി.സി. തമ്പി, തൻസി ഹാഷിർ, അനിത ശ്രീകുമാർ, സജാദ് സാഹിർ, സി.പി. സാലിഹ്, വി.ടി. സലീം.
സിന്ധു ബിജു, ഇബ്രാഹിം എളേറ്റിൽ, മുഹമ്മദ് റാഫി, ഡോ. ഹൃദ്യ, പ്രവീൺ കുമാർ, ബിന്ദു നായർ, ബൈജു ജോർജ്, ടി.എൻ. കൃഷ്ണകുമാർ, ബീരാൻ കുട്ടി, പ്രശാന്ത് മണിക്കുട്ടൻ നായർ, സർഗ റോയ്, ശശികുമാർ ചെമ്മങ്ങാട്ട്, മോഹനൻ, വിദ്യ വിനോദ്, സലിം ചിറക്കൽ, ലൈജു കരോത്തുകുഴി, ബദറുദ്ദീൻ പാണക്കാട്ട്, അനുര മത്തായി, പി.കെ. മോഹൻദാസ്, അഹ്മദ് ഷരീഫ്, രാഗേഷ് മട്ടുമ്മൽ, ഇസ്മായിൽ റാവുത്തർ, എൻ.ആർ. മായിൻ, അമീർ അഹ്മദ്, സുനിൽ അബ്ദുൽ അസീസ്, രാജൻ മാഹി, കുഞ്ഞാവുട്ടി ഖാദർ, ജോൺ മത്തായി, ജാസിം മുഹമ്മദ്, ആൽബർട്ട് അലക്സ്, വി.പി. കൃഷ്ണ കുമാർ, അഡ്വ. അൻസാരി സൈനുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.