കു​ഞ്ഞ​ബ്​​ദു​ല്ല പെ​രു​വ​ങ്ക​ര മു​സ​ഫ, അ​ബൂ​ദ​ബി

തി​രി​ച്ച​റി​വു​ക​ളു​ടെ ലോ​ക്​​ഡൗ​ൺ കാ​ലം

വ​ന്നു​പോ​കു​ന്നൊ​രു സാ​ധാ​ര​ണ പ​ക​ർ​ച്ച​പ്പ​നി -കോ​വി​ഡ്​ എ​ന്ന് കേ​ട്ട​പ്പോ​ൾ അ​ത്ര​യേ തോ​ന്നി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, ഞൊ​ടി​യി​ട​യി​ൽ ലോ​കം മു​ഴു​വ​നും അ​തു വ്യാ​പി​ക്കാ​ൻ ആ ​തോ​ന്ന​ലിെൻറ സ​മ​യം പോ​ലും വേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് മാ​ത്രം. ആ ​സ​മ​യ​ത്താ​ണ് ലീ​വും ക​ഴി​ഞ്ഞു ഗ​ൾ​ഫി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന​ത്. രോ​ഗ​ത്തെ കു​റി​ച്ചു​ള​ള ആ​ശ​ങ്ക​ൾ മ​ന​സ്സി​ലി​ല്ലാ​തി​രു​ന്നി​ല്ല. നാ​ട്ടി​ൽ നി​ന്നെ​ത്തി ര​ണ്ടാ​ഴ്ച ക​ഴി​യു​മ്പോ​ഴേ​ക്കും രോ​ഗം വ്യാ​പി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു. ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ഷോ​പ്പ് അ​ട​ച്ചി​ട്ടു. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ക​ൾ തു​റ​ക്കാ​മെ​ന്ന​തി​നാ​ൽ ഒ​രു നി​ശ്ചി​ത​സ​മ​യം തു​റ​ന്നു.

അ​തി​നി​ട​ക്ക് നോ​മ്പു​കാ​ല​വും ക​ട​ന്നു​വ​ന്നു. ആ​രാ​ധ​ന​ക​ൾ കൊ​ണ്ടും ഇ​ഫ്താ​റു​ക​ൾ കൊ​ണ്ടും സ​ജീ​വ​മാ​കാ​റു​ള്ള റ​മ​ദാ​നി​ലെ രാ​ത്രി​ക​ൾ നേ​ര​ത്തേ​ത​ന്നെ ആ​ളൊ​ഴി​ഞ്ഞു. നി​സ്​​കാ​ര​ങ്ങ​ളും മ​റ്റു ആ​രാ​ധ​ന​ക​ളും വീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലു​മാ​യി. രോ​ഗ​ത്തെ കു​റി​ച്ച ആ​ധി മ​ന​സ്സി​ൽ ആ​ശ​ങ്ക​ക​ളു​ണ​ർ​ത്തി​യി​രു​ന്നു. നാ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. അ​ല്ലെ​ങ്കി​ൽ ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഓ​രോ പ്ര​വാ​സി​യും ഇ​വി​ടെ ദി​ന​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ങ്ങ​നെ എ​ളു​പ്പ​ത്തി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കു​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ മു​ന്നി​ലു​ണ്ട് എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. അ​തി​നി​ട​ക്കാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള ഫ്ലൈ​റ്റ് സ​ർ​വി​സ് ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന വാ​ര്‍ത്ത വ​രു​ന്ന​ത്.

ഒ​രു അ​ന്യ​ഥാ​ബോ​ധം മ​ന​സ്സി​ലെ​വി​ടെ​യോ ത​ങ്ങി​നി​ൽ​ക്കു​ന്ന​താ​യി തോ​ന്നി. പ്ര​വാ​സി​ക​ളെ പ​റ്റി അ​തു​വ​രെ പ​റ​ഞ്ഞി​രു​ന്ന​തെ​ല്ലാം പാ​ഴ്വാ​ക്കാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​നം കേ​ട്ട​പ്പോ​ൾ വ​ല്ലാ​ത്ത പ്ര​യാ​സം തോ​ന്നി. ഗ​ൾ​ഫി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ യ​ഥാ​ർ​ഥ സേ​വ​ന​ത​ൽ​പ​ര​ത​യെ തി​രി​ച്ച​റി​ഞ്ഞ സ​മ​യം​കൂ​ടി​യാ​യി​രു​ന്നു ലോ​ക്​​ഡൗ​ണി​ലാ​യി​പ്പോ​യ റ​മ​ദാ​ൻ കാ​ലം. സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും ഒ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ക​ണം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​ന്ന് കൊ​റോ​ണ കാ​ലം ബോ​ധ്യ​പ്പെ​ടു​ത്തി.

ആ ​സ​ന്ദി​ഗ്ധ ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ക്കാ​രെ തി​രി​ച്ച​റി​ഞ്ഞ് ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​റ്റു സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത വ​ള​ൻ​റി​യ​ർ​മാ​രെ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. മ​ന​സ്സി​ൽ ന​ന്മ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മാ​യി ക​ഴി​ഞ്ഞു​കൂ​ടി​യ പ്ര​വാ​സി​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ്​ കോ​വി​ഡി​െൻറ തു​ട​ക്ക​ത്തി​ൽ ക​ട​ന്നു​പോ​യ​ത്. പ്ര​വാ​സി​ക​ളെ എ​പ്പോ​ഴും ഭം​ഗി​വാ​ക്കു​ക​ളാ​ൽ താ​ലോ​ലി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചു​പോ​ക്കി​െൻറ ചി​ന്ത​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ അ​വ​ഗ​ണ​ന​യു​ടെ ​ക​യ്​​പ്പു​ര​സം അ​നു​ഭ​വി​ച്ച​റി​ഞ്ഞു എ​ന്ന​ത് സ​ത്യ​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ലോ​ക​ത്തെ ഗ്ര​സി​ച്ച ഒ​രു മ​ഹാ​മാ​രി​യെ പ്ര​വാ​സി​ക​ളി​ൽ മാ​ത്രം ഒ​തു​ക്കാ​നാ​യി ശ്ര​മം ന​ട​ന്നോ എ​ന്നു​പോ​ലും സം​ശ​യി​ച്ചു​പോ​യി. ഒ​ട്ടേ​റെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക​ഴി​ഞ്ഞ​ത​വ​ണ പ​ക​ർ​ന്നു​ത​ന്ന​ത് ധൂ​ർ​ത്തും ദു​ർ​വ്യ​യ​വും നി​ർ​ത്തി ​െച​ല​വു​ക​ളെ നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണെ​ന്ന വ​ലി​യ പാ​ഠ​മാ​ണ്. ദു​രി​ത​കാ​ല​ങ്ങ​ളി​ൽ മാ​ത്രം ഈ ​തി​രി​ച്ച​റി​വു​ണ്ടാ​യാ​ൽ പോ​രെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റ​മ​ദാ​ൻ പ​ടി​യി​റ​ങ്ങി​യ​തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.