അബൂദബി: കടമായി വാങ്ങിയ 1.17 ലക്ഷം ദിർഹം സുഹൃത്തായ യുവതിക്ക് തിരികെ നൽകണമെന്ന് യുവാവിനോട് ഉത്തരവിട്ട് അബൂദബി സിവില്‍ ഫാമിലി കോടതി. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് യുവതി സുഹൃത്തിന് പണം വായ്പയായി നൽകിയത്. ഇത് തിരികെ ലഭിക്കാതായതോടെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കടമായി വാങ്ങിയ പണവും രണ്ടായിരം ദിര്‍ഹം നഷ്ടപരിഹാരവും പരാതിക്കാരിയുടെ കോടതിച്ചെലവ് വഹിക്കാനും പ്രതിഭാഗത്തോട് കോടതി നിര്‍ദേശിച്ചു.
യുവാവിന് പണം നല്കിയതിന്റെയും ഇതു കൈപ്പറ്റിയതായി പ്രതിഭാഗം ഒപ്പുവെച്ചതിന്റെയും രേഖ യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു. വായ്പയായി നല്കിയ പണം തിരികെ നല്‍കാതെ വന്നതുമൂലം താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 ദിര്‍ഹമും പ്രതിയില്‍നിന്ന് ഈടാക്കി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കേസിൽ കോടതി നോട്ടീസ് നല്‍കിയിട്ടും ഹാജരാവാനോ വായ്പാത്തുക തിരികെ നല്‍കിയതിന്റെ തെളിവുകള്‍ നല്‍കാനോ പ്രതി തയാറായില്ല. തുടര്‍ന്നാണ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.