ഷാർജ: ചിത്രകലയുടെ ലോകത്ത് പിച്ചവെക്കുന്ന കുട്ടിക്കലാകാരന്മാർക്ക് വലിയ കാൻവാസിൽ തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഒരു സുവർണാവസരം. ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ഷാർജ എക്സ്പോ സെന്ററിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ കമോൺ കേരളയുടെ ആറാമത് എഡിഷനിലാണ് ലിറ്റിൽ ആർട്ടിസ്റ്റ് എന്ന പേരിൽ കൊച്ചു കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നത്.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. കെ.ജി ക്ലാസ് മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും ഗ്രേഡ് മൂന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. ജൂനിയർ വിഭാഗത്തിന് കളറിങ് മത്സരവും സീനിയർ വിഭാഗം കുട്ടികൾക്ക് ചിത്രരചന മത്സരവുമാണ് സംഘടിപ്പിക്കുന്നത്. കമോൺ കേരളയുടെ വേദിയിൽ മൂന്നു ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് മത്സരം.
കഴിഞ്ഞ വർഷം 5000 കുട്ടികളാണ് മത്സരിച്ചത്. ഇത്തവണ മൂന്നു ദിവസങ്ങളിലായി 10,000 കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കുട്ടികൾക്ക് ചിത്രങ്ങളിൽ നിറം പകരാനുള്ള കാൻവാസുകൾ സംഘാടകർ ഒരുക്കും. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷനായി https://cokuae.com/events/littleartist
ഹെൽപ് ലൈൻ: +971 566261176.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.