എക്സ്പോയിലെത്തിയ ലയണൽ മെസ്സി മന്ത്രി നൂറ അൽ കാബിക്കൊപ്പം
ദുബൈ: പി.എസ്.ജിയുടെ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സി എക്സ്പോയിൽ എത്തി. എക്സ്പോയുടെ ആഗോള അംബാസഡർകൂടിയായ മെസ്സി വിവിധ പവിലിയനുകൾ സന്ദർശിച്ചു. റിവേഴ്സ് വാട്ടർഫോളിലും മറ്റും കുട്ടികളുമായി സല്ലപിക്കുന്ന മെസ്സിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യു.എ.ഇ, അർജൻറീന തുടങ്ങിയ പവിലിയനുകൾ സന്ദർശിച്ചു. കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്താണ് താരം മടങ്ങിയത്.
സാംസ്കാരിക, യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബിയും മെസ്സിയെ അനുഗമിച്ചു. എക്സ്പോ തുടങ്ങുന്നതിനു മുമ്പ് മെസ്സി ഇവിടെ എത്തിയിരുന്നെങ്കിലും മേള തുടങ്ങിയശേഷം ആദ്യമായാണ് സന്ദർശനം. മെസ്സിയുടെ പ്രതീകാത്മക കിക്കോഫോടെയായിരുന്നു എക്സ്പോയുടെ കൗണ്ട് ഡൗൺ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.