????? ??????????? ???????? ??????? ????????????????

ഷാര്‍ജയില്‍ ട്രെയിലറുകള്‍ക്ക് പുതിയ ലൈന്‍സന്‍സിങ് സംവിധാനം ആരംഭിച്ചു

ഷാര്‍ജ: ട്രെയിലറുകളും സെമി ട്രെയിലറുകളും പുതിയ ലൈസന്‍സിങ് സംവിധാനം ഷാര്‍ജ പോലീസ് വ്യാഴാഴ്ച തുടങ്ങി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് സംവിധാനം അനുസരിച്ച്, ട്രെയിലറുകള്‍ക്കും സെമി ട്രെയിലറുകള്‍ക്കുമുള്ള നിയന്ത്രണം സംബന്ധിച്ച് അഭ്യന്തര മന്ത്രാലയം ആരംഭിച്ച പുതിയ യു.എ.ഇ സ​മ്പ്രദായത്തിന്​ അനുസൃതമായാണ് ഈ സംവിധാനമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. 

റോഡ്, ട്രാഫിക് സുരക്ഷ വർധിപ്പിക്കാന്‍ എമിറേറ്റില്‍ കൂടുതല്‍ പരിശ്രമിക്കുന്നതാണ് ഈ നീക്കം. ഫിക്സഡ് പ്ളേറ്റ് നമ്പര്‍ അനുസരിച്ച് ട്രാക്റ്റര്‍, ട്രെയിലര്‍ എന്നിവയ്ക്കായി ഉടമസ്ഥാവകാശ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി പുതിയ രീതികള്‍ ഈ നവസംവിധാനം അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പ്ളേറ്റ് നമ്പറുകള്‍ വശങ്ങളില്‍ കൂടി സ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രമായിരിക്കും ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. മറ്റുള്ള ഘട്ടങ്ങളില്‍ സംഭവിക്കുന്ന നാശനഷ്​ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നതിനെ കുറിച്ച് അധികൃതര്‍ നിര്‍ദേശിക്കും. ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍,  ട്രാക്റ്ററുകള്‍ എന്നിവക്കെല്ലാം സമാന നമ്പര്‍ പ്ലേറ്റുകളായിരിക്കും. ഇവ അധികൃതര്‍ക്ക് പെട്ടെന്ന് കാണതക്ക വിധത്തില്‍ വശങ്ങളില്‍ കൃത്യമായി സ്ഥാപിച്ചിരിക്കണമെന്ന് പുതിയ രീതി നിര്‍ദേശിക്കുന്നു. 

Tags:    
News Summary - licence-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.