അനുദിനം ആധുനികതയിലേക്ക് കുതിക്കുന്ന രാജ്യമാണ് യു.എ.ഇ. ദിവസങ്ങളെന്നോണം ലോകത്തിന് അതിശയങ്ങൾ പകരുന്നതിലാണ് ശ്രദ്ധ. എങ്കിലും പുരോഗതിയുടെ കുതിപ്പിലും പഴമയെയും പൈതൃകത്തെയും മുറുകെ പിടിക്കുകയെന്നത് അറബ് ജനതയുടെ ശീലമാണ്. എത്രകണ്ട് പുരോഗതി അരികിലത്തെുന്നുവോ, അതിനേക്കാളേറെ അവര്‍ ചിന്തിക്കുക നടന്ന് വന്ന പഴമയുടെ വഴികളെ കുറിച്ചായിരിക്കും. സ്വത്വവും പാരമ്പര്യവും പൈതൃകവും ഇൗ ജനതയുടെ ജീവശ്വാസം തന്നെയാണ്. വിരുന്നെത്തിയിരിക്കുന്ന വിശുദ്ധ മാസത്തെ യു.എ.ഇ വരവേൽക്കുന്നതും പാരമ്പര്യത്തെ പഴയതു പോലെ തന്നെ നിലനിർത്തി തന്നെയാണ്. പരിശുദ്ധ മാസത്തിെൻറ ആരംഭവും ഇഫ്താർ സമയങ്ങളും കൃത്യമായി അറിയിക്കുന്നതിന് വെടിയൊച്ചകൾ മുഴക്കുന്ന പീരങ്കികൾ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത് തന്നെ വലിയ ഉദാഹരണം.
ബാങ്കുവിളി നേരവും നിസ്കാരസമയങ്ങളും അറിയാൻ മൊബൈൽ ആപ്പുകൾ ഉൾപ്പെടെ സംവിധാനങ്ങളുള്ളപ്പോഴാണിതെന്നോർക്കണം. ദുബൈ, ഷാർജ, ഫുജൈറ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നു. ദുബൈയിൽ ആറിടങ്ങളിലായാണ് ഇപ്പോൾ ഇഫ്താർ നേരങ്ങളിൽ പീരങ്കിയിൽ നിന്ന് വെടിയുതിർക്കുന്ന ശബ്ദം മുഴങ്ങുന്നത്. അറ്റ്ലാൻറിസ് പാം, അൽ ബർഷയിലെ അൽ സലാം മസ്ജിദ്, ബുർജ് ഖലീഫ, അൽ മംസാർ ബീച്ച്, അൽ ഖവാനീജിലെ അൽ ഹബ്ബായ് പള്ളി, അൽ മൻഖൂലിലെ പ്രാർത്ഥനാലയം എന്നിവിടങ്ങളിൽ സ്ഥാപിച്ച പീരങ്കികളുടെ പരിപാലന ചുമതല ദുബൈ പൊലിസിലെ പ്രത്യേക പരിശീലനം നേടിയ സംഘത്തിനാണ്. ഷാർജയിൽ ഇത്തവണയും പ്രധാന കേന്ദ്രങ്ങളിലും ഉപനഗരങ്ങളിലും ഇഫ്താര്‍ പിരങ്കികള്‍ സജ്ജമാണ്. ഏറെ പ്രാധാന്യമുള്ള 11 ഇടങ്ങളിലാണ് ഇക്കുറി പിരങ്കികള്‍ സ്ഥാപിച്ചിട്ടുള്ളത്.
ബാങ്ക് വിളിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ തുലോം കുറവായിരുന്ന ആ കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്നു ഈ പീരങ്കികള്‍ക്ക്. കടലിലും മരുഭൂമിയിലും കച്ചവടത്തിനായി പോയ വര്‍ത്തക സംഘങ്ങളെ നോമ്പ്തുറയുടെ സമയം അറിയിക്കാനായിരുന്നു ഭരണാധികാരി ഇത്തരമൊരു ആശയത്തിന് തുടക്കമിട്ടത്. ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് പള്ളിക്ക് മുന്നിലാണ് ഇഫ്താര്‍ സമയമറിയിക്കാൻ പീരങ്കി സ്ഥാനംപിടിച്ചിട്ടുള്ളത്. മാനത്ത് ശവ്വാലമ്പിളിയുടെ പൊൻപ്രഭ തെളിഞ്ഞാലുടൻ മുഴങ്ങുന്ന ശബ്ദത്തോടെ പെരുന്നാൾ സന്തോഷവും പങ്കുവെച്ച ശേഷമേ പീരങ്കികൾ പിൻമാറുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.