അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സെൻററിൽ നടന്ന കണ്ണൂർ ജില്ല കെ.എം.സി.സിയുടെ ‘ലീഡേഴ്‌സ് കാരവൻ - 21’ ഏകദിന ക്യാമ്പ്​

'ലീഡേഴ്‌സ് കാരവൻ - 21' ഏകദിന ക്യാമ്പ്

അബൂദബി: കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കോവിഡാനന്തര കാലത്തെ സംഘടനാ ശക്തീകരണ പ്രവർത്തനത്തി​െൻറ ഭാഗമായി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്കായി അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സെൻററിൽ 'ലീഡേഴ്‌സ് കാരവൻ - 21' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഒ.പി. അബ്​ദുറഹ്​മാ​െൻറ പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ പ്രസിഡൻറ്​ സാബിർ മാട്ടൂൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്​തു.

അനുകരണീയം, സംഘാടനം, കാലികം, സാമ്പത്തികാസൂത്രണം, റിലീഫ്, നവയുഗ-സമൂഹമാധ്യമങ്ങളിലെ സംഘടനാ പ്രവർത്തനം എന്നീ വിഷയങ്ങളെക്കുറിച്ച് യഥാക്രമം സിംസാറുൽ ഹഖ് ഹുദവി, അൻവർ നഹ, ഷാഫി ചാലിയം, ശിഹാബ് പരിയാരം, മുഹമ്മദ് ആലം, കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ ക്ലാസെടുത്തു. അസീസ് കളിയാടൻ, അഹ്​മദ് കുട്ടി, ഇ.ടി.എം മുഹമ്മദ് സുനീർ, മുഹമ്മദ് ആലം എന്നിവർ ആശംസ നേർന്നു. ജില്ല കെ.എം.സി.സിയുടെ ഡിസംബർ 31 വരെയുള്ള പദ്ധതികളുടെ പ്രഖ്യാപനവും നടത്തി.

മുഹമ്മദ് കൊളച്ചേരി, താജുദ്ദീൻ കബിൽ, ശുഹൈൽ ചങ്ങരോത്ത്​, റഹീസ് ചെമ്പിലോട്, ഹുസൈനാർ മുട്ടം, ഉമ്മർ കുട്ടി മലിക്കൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. മണ്ഡലം കമ്മിറ്റി പ്രതിനിധികളായ ഫത്താഹ് പുതിയങ്ങാടി, ശബീർ അളാകുളം, അലി പാലക്കോട്, നൗഷാദ് ഹാഷിം, ഷിഹാബ് കക്കാട്, ശാദുലി വളക്കൈ എന്നിവരും സംസാരിച്ചു.

ജനറൽ സെക്രട്ടറി ഷംസുദ്ദീൻ നരിക്കോടൻ സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Leaders Caravan - 21’ ODI Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.