ല​ത ല​ളി​ത

ലത ലളിതക്ക് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം

റാ​സ​ല്‍ഖൈ​മ: റാ​ക് ചേ​ത​ന വു​മ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്കാ​ര ജേ​താ​വാ​യി ല​ത ല​ളി​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദു​ബൈ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​ണ് ല​ത ല​ളി​ത. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

വെ​ര്‍ച്വ​ലാ​യി ന​ട​ന്ന വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ലാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക ര​ശ്മി ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലേ​ഖ അ​ജ​യ്്, സ​വി​ത മ​ഹേ​ഷ്, വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

നി​ത്യ, സ​ബീ​ന റ​സ​ല്‍, ചേ​ത​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി, ര​ക്ഷാ​ധി​കാ​രി മോ​ഹ​ന​ന്‍ പി​ള്ള, റ​സി​യ ഇ​ഫ്ത്തി​ക്കാ​ര്‍, ഷാ​ജി​റ​ത്ത്, ജി​നി സു​ജി​ല്‍, ഷൈ​നി റ​ജി, സു​ജി​ത, മി​നി ബി​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ബ​ബി​ത നൂ​ര്‍ സ്വാ​ഗ​ത​വും ഷൈ​ജ ജൂ​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.