പ്രതീക്ഷകളുടെയും നിരാശയുടെയും ആശ്വാസത്തിെൻറയും ആഴ്ചയാണ് കടന്നുപോയത്. ദുരിതം വിതക്കുന്ന മഹാമാരിക്കാലത്ത് നാടണയാനുള്ള വെമ്പലുമായി ഒാടി നടന്നവരുടെ പെടാപ്പാടും ഇടംകാണാതെ പോയവരുടെ നിരാശയും നാട്ടിലെത്തിയവരുടെ ആശ്വാസവും കണ്ട ദിവസങ്ങളായിരുന്നു അത്. കാത്തിരുന്ന് കിട്ടിയ വിമാനയാത്രയുടെ ആദ്യ ഘട്ടം അവസാനിക്കുേമ്പാൾ നാട്ടിലെത്തിയവരേക്കാൾ പതിൻമടങ്ങ് പ്രവാസികൾ നിരാശരായി ഇൗ നാട്ടിലുണ്ട്. അടുത്തയാഴ്ച ആകാശവഴി വീണ്ടും തുറക്കുമെന്നും അതിലൊരു സീറ്റിൽ താനുമുണ്ടാവുമെന്നുമുള്ള പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണിവർ. അടുത്ത ഘട്ട വിമാന സർവിസ് തുടങ്ങുേമ്പാൾ പട്ടികയിൽ പ്രഥമ പരിഗണന ലഭിക്കേണ്ട ചിലരെ കുറിച്ച്...
അയൽക്കാരിയുടെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് ഫെബ്രുവരി നാലിനാണ് കോഴിക്കോട് നടക്കാവ് പണിക്കറോഡിൽ കടക്കാലകം പറമ്പിൽ റജീനയും (44) മകൻ ഷർബാസും യു.എ.ഇയിൽ എത്തിയത്. പലഹാരമുണ്ടാക്കി വിൽപന നടത്താൻ സൗകര്യം ചെയ്ത് തരാമെന്നായിരുന്നു വാഗ്ദാനം. ഇവിടെയെത്തി വിളിച്ചപ്പോഴാകെട്ട, അവരുടെ ഫോൺ സ്വിച്ച് ഒാഫ്. രണ്ടര മാസത്തെ ദുരിത ജീവിതത്തിനൊടുവിൽ എങ്ങനെയെങ്കിലം നാടണയണമെന്ന ആഗ്രഹമാണ് ഇൗ ഉമ്മക്കും മകനുമുള്ളത്. അവസാനവട്ട പ്രതീക്ഷയോടെയാണ് അബൂദബി വിമാനത്താളത്തിലേക്ക് ഇവർ നേരിെട്ടത്തിയത്. ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ പകരക്കാരായി വിമാനത്തിൽ കയറിപ്പറ്റാം എന്ന മോഹവുമായി ഒരു രാത്രിയും പകലുമാണ് ഇവർ വിമാനത്താവളത്തിൽ കഴിച്ചു കൂട്ടിയത്. ഇവരുടെ ദുരിത കഥ കേട്ട ഉദ്യോഗസ്ഥർ ടെർമിനൽ മൂന്നിലെ വെയിറ്റിങ് ഏരിയയിലേക്ക് പ്രവേശനം അനുവദിച്ചു.
ഒരു രാത്രി മുഴുവൻ ഉറങ്ങാതെ നേരം വെളുപ്പിച്ച ഇവർ വരുന്നവരോടും പോകുന്നവരോടും നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നപേക്ഷിച്ചു. വിമാനത്താവളത്തിൽ കൊറോണ വൈറസ് പരിശോധന വരെ പൂർത്തിയാക്കി. പക്ഷെ, ഇവരെ നിരാശരാക്കി വിമാനം പറന്നകന്നു.ഷർബാസും ജ്യേഷ്ഠൻ ഷനൂഫും കുഞ്ഞായിരിക്കുമ്പോൾ ഉമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ് വാപ്പ. മാർച്ച് 22ന് തന്നെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. ഈ സമയത്താണ് നാട്ടിൽ ലോക്ഡൗൺ ആയതും വിമാന സർവിസുകൾ നിർത്തിയതും. സ്കിൻ അലർജിയുള്ള റജീന മരുന്നില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. കണ്ണും മുഖവുമെല്ലാം തടിച്ചു വീർത്ത നിലയിലാണ്.
ദുബൈ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള അവസാന വിമാനത്തിലും മകൾക്ക് ഇടം കിട്ടിയില്ല എന്നറിഞ്ഞതോടെയാണ് കോട്ടയം പുതുപ്പള്ളി പനക്കൽ പി.എസ്. മനോഹരെൻറ മൃതദേഹം ചിതയിലേക്കെടുത്തത്. അപകടത്തിൽ മരിച്ച പിതാവിനെ അവസാനമായി ഒരുനോക്കുകാണണമെന്ന ആഗ്രഹത്തിലാണ് ഗംഗയും ഭർത്താവ് അനൂപും ഇന്ത്യൻ എംബസിയെ സമീപിച്ചത്. തുടർന്നുള്ള ഒാരോ വിമാനത്തിലും തങ്ങൾക്കുള്ള ഇടം ഇവർ പ്രതീക്ഷിച്ചിരുന്നു. ചൊവ്വാഴ്ച അവസാന വിമാനവും പറന്നതോടെ പിതാവിെൻറ മരണാനന്തര ചടങ്ങുകളിൽ േപാലും പെങ്കടുക്കാനാവാത്ത അവസ്ഥയിൽ കഴിയുകയാണിവർ. ആറ് മാസം മുമ്പുണ്ടായ അപകടത്തിൽ രണ്ട് സഹോദരൻമാരും മരിച്ചതോടെ ഗംഗയുടെ വീട്ടിൽ ബാക്കിയുള്ളത് അമ്മ മാത്രമാണ്. ഗംഗയെത്തുമെന്ന പ്രതീക്ഷയിൽ നാല് ദിവസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചശേഷമാണ് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.