????? ??????? ???????????????????????? ?????? ???????? ???? ??.??.???-?????? ???????? ?????? ????????

അവസാനത്തെയാളും കോവിഡ്​ മുക്​തി നേടി; വി.പി.എസ് ഹെൽത്ത്കെയറി​െൻറ ആശുപത്രികൾ സാധാരണ നിലയിലേക്ക്​ 

അബൂദബി: അബൂദബിയിൽ കോവിഡ് ബാധിതർക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി മാറിയ സ്വകാര്യ മേഖലയിലെ ആദ്യ ആശുപത്രി കോവിഡ് മുക്തമായി. വി.പി.എസ് ഹെൽത്ത്കെയറിനു കീഴിലെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയാണ് കോവിഡ് മുക്തമായത്. 

അർബുദ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള പ്രത്യേക കേന്ദ്രമാകാൻ ഒരുങ്ങിയ ബുർജീൽ മെഡിക്കൽ സിറ്റി യു.എ.ഇയിൽ കോവിഡ് പകർച്ച തുടങ്ങിയ ഘട്ടത്തിലാണ് പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയത്. 400 കിടക്കകളുള്ള ആശുപത്രിയിൽ നെഗറ്റീവ് പ്രഷർ മുറികൾ അടക്കമുള്ള പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയായിരുന്നു കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരക്കാൻ ഇന്ത്യയിൽ നിന്നെത്തിയ മെഡിക്കൽ സംഘത്തിലെ അംഗങ്ങളും അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ആശുപത്രിയിൽ സേവനനിരതരായിരുന്നു. 

കോവിഡ് മുക്തരായ അവസാന വ്യക്തികളെ ആരോഗ്യപ്രവർത്തകർ കൈയടികളോടെ യാത്രയാക്കി. മാസങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെ യു.എ.ഇ അധികൃതർക്ക് പൂർണ്ണ പിന്തുണ നൽകാനായതി​​െൻറ സന്തോഷമറിയിച്ച്​ ആരോഗ്യപ്രവർത്തകർ മധുരം പങ്കുവെച്ചു. അതേസമയം കോവിഡ് കണ്ടെത്താനുള്ള സ്രവ പരിശോധനയ്ക്കായി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിച്ച പ്രത്യേക പി.സി.ആർ ലബോറട്ടറി പ്രവർത്തനം തുടരും.  പ്രതിദിനം അയ്യായിരത്തിലധികം സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 

ബുർജീൽ മെഡിക്കൽ സിറ്റിക്കൊപ്പം വി.പി.എസ് ഹെൽത്ത്കെയറി​​െൻറ അബൂദബിയിലെ ബുർജീൽ, മെഡിയോർ, എൽ.എൽ.എച്ച് ആശുപത്രികളും മുസഫയിലെ ലൈഫ്കെയർ, എൽ.എൽ.എച്ച് ആശുപത്രികളും ബനിയാസിലെ ലൈഫ്കെയർ ആശുപത്രിയും കോവിഡ് മുക്തമായി. അൽ-ഐനിലെ മെഡിയോർ ഇൻറർനാഷണൽ ആശുപത്രി, ബുർജീൽ റോയൽ ആശുപത്രി എന്നിവയും കോവിഡ് മുക്തമായതായി അധികൃതർ അറിയിച്ചു. 

മുസഫയിലെ ലൈഫ്കെയർ, എൽ.എൽ.എച്ച് ആശുപത്രികൾ പ്രദേശത്തെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് കോവിഡ് ചികിത്സ നൽകുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ഇതോടൊപ്പം അൽ-മസൂദിൽ സ്ഥാപിച്ച പ്രത്യേക കോവിഡ് സ്‌ക്രീനിങ് കേന്ദ്രത്തിൽ ഈ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന മെഡിക്കൽ സംഘം ഒരു ലക്ഷത്തോളം പേരെ കോവിഡ് സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും ചെയ്തു. 

മഹാമാരിക്കെതിരെ രാഷ്​ട്രം നയിച്ച പോരാട്ടത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്ന് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നിശ്ചയദാർഢ്യത്തോടെയുള്ള നിരന്തര പ്രവർത്തനമാണ് യു.എ.ഇ ഭരണനേതൃത്വത്തി​േൻറത്. 
വി.പി.എസ് ഹെൽത്ത്കെയറിന് കീഴിലുള്ള ദുബായിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറി നേരത്തെ കോവിഡ് മുക്തമായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. 

അതേസമയം യു.എ.ഇയിലെ വിവിധ മേഖലകളിലുള്ള 18 ക്വാറൻറീൻ കേന്ദ്രങ്ങളിൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള പിന്തുണ നൽകുന്നത് വി.പി.എസ് ഹെൽത്ത്കെയർ തുടരും. 

Tags:    
News Summary - last covid patient recovered from vps health care -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.