അബൂദബി: തയ്യൽകാരൻ എന്ന വ്യാജേനെ ലഹരി മരുന്നുകൾ വിറ്റുവന്നിരുന്ന ഏഷ്യൻ വംശജനെ അബൂദബി പൊലീസ് സ്റ്റിങ് ഒാപ്പറേഷൻ വഴി പിടികൂടി അറസ്റ്റു ചെയ്തു.
ലഹരി ആവശ്യമുള്ളയാളുകൾ ഇയാളുടെ കടയിൽ എത്തി കുത്തിവെക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
അത്യന്തം അപകടകാരിയായ വിഷമരുന്നുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച സൂചനകളാണ് പ്രതിയെ നിരീക്ഷണ വിധേയമാക്കാൻ പ്രേരിപ്പിച്ചതെന്ന് അബൂദബി ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കേണൽ താഹിർ ഗരീബ് അൽ ദഹീറി പറ
ഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ലഹരി വ്യാപാരിയാണെന്നും തയ്യൽകാരൻ എന്നത് ഒരു മറമാത്രമാണെന്നും വെളിപ്പെട്ടു.
തുടർന്നാണ് പ്രതിയെ ക്രിസ്റ്റൽ മെത്തുകൾ സഹിതം കൈയോടെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.