അജ്മാന്‍ : എട്ടു മാസത്തോളമായി ശമ്പളമില്ലാതെ അജ്മാനില്‍ നരകിച്ചുകഴിയുന്ന ഏഴു തൊഴിലാളികളില്‍ തഞ്ചാവൂര്‍ കുംഭകോണം സ്വദേശി ഷാഹുല്‍ ഹമീദ് ആമവാതം പിടിപെട്ട് താമസ സ്ഥലത്ത് നരകയാതന അനുഭവിക്കുന്നു. ശരീരമാസകലം നീരു വന്ന് നടക്കാന്‍ പോലുമാകാത്തതിനെ തുടര്‍ന്ന് സഹതൊഴിലാളികള്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഡോക്ടര്‍ ഇയാള്‍ക്ക് ആമവാതമാണെന്നും ഉടനെ നാട്ടിലത്തെിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചത്. ഈ വിവരം തൊഴിലുടമയെ അറിയിച്ചപ്പോള്‍ അവിടെ കിടന്ന് ചാകട്ടെയെന്ന് പറഞ്ഞെന്ന് തൊഴിലാളികള്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിട കരാര്‍ കമ്പനിയിലെ ഒരു മലയാളിയടക്കമുള്ള തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞദിവസം ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
വിസക്ക് പണം നല്‍കിയാണ് ഇയാള്‍ ഇവിടെ ജോലിക്ക് കയറിയത്. സഹ തൊഴിലാളികളുടെ സഹായത്താലാണ് ഇയാള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വ്വഹിക്കുന്നത്. ഷാഹുല്‍ ഹമീദിനു ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇവര്‍ താമസിക്കുന്ന വാടക വീട് വാടക നല്‍കാത്തതിനാല്‍ ഒഴിയേണ്ടി വന്നതായും ഇപ്പോള്‍ ബന്ധു വീട്ടിലാണ് ഭാര്യയും മക്കളും താമസിക്കുന്നതെന്നും ഇയാള്‍ പരിഭവിക്കുന്നു. പാസ്പോര്‍ട്ട് ചോദിച്ചിട്ട് തൊഴിലുടമ തരാത്തത് പണയം വെച്ചതിനാലാകാം എന്ന് കരുതുന്നെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.