കെ.എസ്​.സി കേരളോത്സവം:   ബംഗ്ലാദേശ് സ്വദേശിക്ക്​ കാർ സമ്മാനം

അബൂദബി: നാടൻ രുചികളും കളികളും കൊണ്ട്​ മനസും വയറും നിറപ്പിച്ച കേരള സോഷ്യൽ സ​​െൻറർ കേരളോത്സവത്തിന്​ നിറപ്പകിട്ടാർന്ന സമാപനം. പുസ്തക ശാലയും ആർട്ടിസ്​റ്റ്​ രാജീവ് മുളക്കുഴയുടെ ഇൻസ്​റ്റൻറ്​ ​ പോയിട്രൈറ്റും   കെ.എസ്.സി ബാലവേദിയും ഫ്രണ്ട്സ് ഓഫ് കേരളം ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്നൊരുക്കിയ  ശാസ്ത്രമേളയും ഒട്ടേറെ പേരെ ആകർഷിച്ചു. ആരോഗ്യ ക്യാമ്പിലും നിരവധി പേർ പ​െങ്കടുത്തു. ഉത്സവത്തി​​​െൻറ പ്രധാന ആകർഷണമായ 101 സമ്മാനങ്ങൾ ഉള്ള   നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2018 മോഡൽ നിസാൻ സണ്ണി  കാർ ബംഗ്ലാദേശ് സ്വദേശി സമർ  സീൽ നേടി.   യു.എ.ഇ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ വിനോദ് നമ്പ്യാർ  നറുക്കെടുപ്പിനു തുടക്കം കുറിച്ചു.  അൽ മസൂദ് മാനേജർ നതാലിയ പൗലോസ്‌കി, എവർ സൈഫ് എം.ഡി സജീവൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ   കെ.എസ്​.സി പ്രസിഡൻറ്​ പത്മനാഭൻ, സെക്രട്ടറി മനോജ് ട്രഷറർ നൗഷാദ് കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
 

Tags:    
News Summary - ksc keralolsavam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.