ദുബൈ: യു.എ.ഇയില്‍ ഒരു ഇന്ത്യൻ സ്വദേശി ഉള്‍പ്പെടെ 15 പേര്‍ക്കുകൂടി കോവിഡ് -19 വൈറസ് സ്ഥിരീക രിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ഇതിനിടെ കോവി ഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ വൈറസിൽ നിന്ന് വിമുക്തി നേടി. ചൈന സ്വദേശികളായ 38കാരനും 10 വയസ്സുള്ള ഒരു കുട്ടിയുമാണ് ഏറ്റവും ഒടുവില്‍ സുഖം പ്രാപിച്ച രണ്ടുപേര്‍. യു.എ.ഇയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതോടെ കുടുംബത്തിലെ എല്ലാവരും രോഗമുക്തി കൈവരിച്ചതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം ഭേദമായി സുഖം പ്രാപിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിട്ടുണ്ട്.
യു.എ.ഇ പൗരന്മാരായ മൂന്നുപേര്‍ക്കും ഇന്ത്യ, തായ്ലന്ഡ്, ചൈന, മൊറോകോ സ്വദേശികളായ ഓരോരുത്തര്‍ക്കും സൗദി അറേബ്യ, ഇത്യേപ്യ, ഇറാന് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുവീതം പേര്‍ക്കുമാണ് ഏറ്റവും പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം യു.എ.ഇക്കു പുറത്തു നിന്നു എത്തിച്ചേർന്നവരാണെന്നും മന്ത്രാലയം അറിയിച്ചു.
എയർപോർട്ടുകളിൽ നടത്തിയ സ്ക്രീനിങ്ങിൽ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതായും ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.