അബൂദബി: യു.എ.ഇയിൽ ഇതിനകം 5,39,195 കോവിഡ്-19 ടെസ്റ്റുകൾ നടത്തി. വൈറസ് ബാധിതരുടെ എണ്ണം ദിന ംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കോവിഡ് പരിശോധനകളുടെ എണ്ണം ഇര ട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവെയ്സ് അറിയിച്ചു. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ വ്യാപിക്കുന്നതിനുമുമ്പ് രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് വരും ദിവസങ്ങളിൽ രോഗ പരിശോധന ഇരട്ടിയാക്കാൻ യു.എ.ഇ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയവരുടെ എണ്ണം നിലവിൽ 239 ആയി വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയുടെ കരുത്തും ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമതയുമാണ് രോഗമുക്തിനേടുന്നവരുടെ എണ്ണം ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപനം നിയന്ത്രിക്കാനുള്ള ശക്തമായ നടപടി വർധിപ്പിക്കാനുള്ള ശ്രമം എല്ലാ എമിറേറ്റുകളിലും നടപ്പാക്കുമെന്നും അൽ ഒവൈസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.