കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോട്ടുമല ബാപ്പു മുസ്‍ലിയാർ അനുസ്മരണ സംഗമം

ദു​ബൈ: മു​സ്​​ലിം കൈ​ര​ളി​യു​ടെ വൈ​ജ്ഞാ​നി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രു​ക​യും ജീ​വി​തം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത പ​ണ്ഡി​ത പ്ര​തി​ഭ​യാ​യി​രു​ന്നു കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​രെ​ന്ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ.​ഇ ചാ​പ്റ്റ​ർ റ​ഹ്​​മാ​നി​യ്യ ക​മ്മി​റ്റി ന​ട​ത്തി​യ കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ ദേ​ര ലാ​ൻ​ഡ് മാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ട​മേ​രി റ​ഹ്മാ​നി​യ്യ പ്ര​ചാ​ര​ണാ​ർ​ഥം ദു​ബൈ​യി​ലെ​ത്തി​യ കോ​ള​ജ് സെ​ക്ര​ട്ട​റി​യും ക​ട​മേ​രി ഖാ​ദി​യു​മാ​യ ചി​റ​ക്ക​ൽ ഹ​മീ​ദ് മു​സ്‍ലി​യാ​ർ​ക്കും ഹാ​രി​സ് മു​റി​ച്ചാ​ണ്ടി​ക്കും ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ, ദു​ബൈ സു​ന്നി സെ​ന്റ​ർ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ലീ​ൽ ദാ​രി​മി വ​ട​ക്കേ​ക്കാ​ട്, ഹു​സൈ​ൻ ദാ​രി​മി ബ​ർ​ദു​ബൈ, പി.​പി. ഇ​ബ്രാ​ഹീം ഫൈ​സി, എം.​എ. സ​ലാം റ​ഹ്മാ​നി കൂ​ട്ടാ​ലു​ങ്ങ​ൽ, ഒ.​കെ. ഇ​ബ്രാ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചി​റ​ക്ക​ൽ ഹ​മീ​ദ് മു​സ്‍ലി​യാ​ർ പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ ക​രീം സ്വാ​ഗ​ത​വും റ​ഫീ​ഖ് റ​ഹ്മാ​നി മ​പ്പാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kottumala Bapu Musliyar Remembrance Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.