അബൂദബി: കുടുംബവുമൊത്ത് ബീച്ചിൽ സമയം ചെലവിടാനെത്തിയ യുവാവ് വെള്ളത്തിൽ കുഴഞ്ഞു വീണ് മരിച്ചു.
കൊട്ടാരക്കര ശാരദാ വിലാസത്തിൽ രവീന്ദ്രൻ പിള്ളയുടെയും ശാന്തകുമാ രിയുടെയും മകൻ ദിലീപ് കുമാർ(39) ആണ് മരിച്ചത്. ലാർസൺ ആൻറ് ടുബ്രോ കമ്പനിയിൽ സേഫ്റ്റി ഒാഫീസറായിരുന്നു. വെള്ളിയാഴ്ച രാവിലെ ഭാര്യയും കുഞ്ഞുങ്ങളുമൊന്നിച്ച് അബൂദബി റഹ്ബയിലെ ഷലീല ബീച്ചിലെത്തിയതാണ് ദീലീപ്. കുഞ്ഞുങ്ങൾ വെള്ളത്തിലേക്ക് പോകുന്നത് കണ്ട് അവരെ രക്ഷിക്കാൻ ഭാര്യയുമൊത്ത് വെള്ളത്തിൽ ഇറങ്ങിയതായിരുന്നു.
കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ശേഷം ദേഹാസ്വസ്ഥ്യം സംഭവിച്ച് കുഴഞ്ഞു വീണ ദിലീപിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. മൃതദേഹം ശൈഖ് ഖലീഫ ആശുപത്രിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ഭാര്യ:ലക്ഷ്മി. മക്കൾ: ദേവിക, ആര്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.