കൊല്ലം സ്വദേശി ദുബൈയിൽ വാഹനമിടിച്ച്​ മരിച്ചു

ദുബൈ: കാൽനടയാത്രക്കാരൻ ദുബൈയിൽ വാഹനമിടിച്ച്​ മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ഷാജി ( ഉമ്മർ കണ്ണ്​ ഷാജി-50) യാണ്​ മുറാഖബാദിൽ വെച്ച്‌ വെള്ളിയാഴ്ച രാവിലെ വാഹനമിടിച്ച്‌ മരിച്ചത്‌.

ദുബൈ അലൂമിനിയം കമ്പനിയിൽ സീനിയർ ഓപ്പറേറ്ററായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: ഹസ്നു ഷാജി,ഹാഫിസ്‌ മുഹമ്മദ്‌ മാതാവ്:​ മഞ്​ജു ബീഗം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ പൂർത്തിയാവുന്നു.

Tags:    
News Summary - Kollam Shaji Death in Dubai-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.