ദുബൈ: ഉസ്മാൻ അൽ ഉമൈറും ഫൈസൽ അബ്ബാസും അലി ജാബിറും മജീദ് അൽ ഫരീസിയും മുതൽ അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരെല്ലാം ഒത്തുചേർന്ന 16ാമത് അറബ് മീഡിയാ ഫോറത്തിൽ പക്ഷെ ഏറ്റവുമധികം ശ്രദ്ധപിടിച്ചു പറ്റിയത് ഒരു പത്തു വയസുകാരനായിരുന്നു.
നീണ്ടു ചുരുണ്ട മുടി ഇടക്ക് വിരൽ കൊണ്ട് കോതി കാനൺ 5ഡി കാമറയിൽ ഫോറത്തിെൻറ ദൃശ്യങ്ങളെല്ലാം ഒപ്പി നടന്ന മിതാബ് ബിൻ അബ്ദുൽ അസീസ് അൽ ഹദീഫിനൊപ്പം സെൽഫിയെടുക്കാൻ മുതിർന്ന മാധ്യമപ്രവർത്തകർ പോലും മത്സരിച്ചു. എന്നെപ്പോലുള്ള കുട്ടികളുടെ ലോകവും സ്വപ്നങ്ങളും നിലനിൽക്കാൻ പൊരുതുമെന്ന് ഭീകരതക്കെതിരായ സെഷനിൽ നടത്തിയ അഭിപ്രായപ്രകടനവും ഏറെ ചർച്ചയായി.
പശ്ചിമേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോേട്ടാഗ്രാഫർ എന്ന ഖ്യാതി കൈയടക്കി കഴിഞ്ഞ മിതാബിെൻറ തോളിൽ ൈകയ്യിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പോസു ചെയ്തു. ഉമ്മ അബീർ അൽ സെൽഹാമിനൊപ്പം റിയാദിൽ നിന്നാണ് മിതാബ് ഫോറത്തിനെത്തിയത്.തീരെ കുഞ്ഞായിരിക്കുേമ്പാൾ ഉമ്മയുടെ ഫോണെടുത്ത് ചിത്രങ്ങളെടുത്ത് സ്വയം ഫോേട്ടാഗ്രഫി ശീലിച്ച മിതാബ് അഞ്ചു വയസു മുതൽ പ്രകൃതി ദൃശ്യങ്ങളും കിളികളുടെ ചിത്രങ്ങളുമെടുത്തു തുടങ്ങിയിരുന്നു. മകെൻറ താൽപര്യം ബോധ്യപ്പെട്ട് വിവിധ പരിപാടികളിലും മത്സരങ്ങളിലും എത്തിക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കുന്നു. പെങ്കടുത്ത സമ്മേളനങ്ങളുടെയും ചടങ്ങുകളുടെയും സ്മരണികയായി ലഭിച്ച ബാഡ്ജുകളെല്ലാം ഒാവർകോട്ടിലുണ്ട്. ഫോേട്ടാഗ്രഫി മേഖലയിലെ വിശേഷപ്പെട്ട 70 അംഗീകാരങ്ങൾ ഇതിനകം കുട്ടിക്ക് ലഭിച്ചു. സൗദിയിലെ സൽമാൻ രാജാവിെൻറ ചിത്രമെടുക്കാനും അവസരം ലഭിച്ചു. അറബ് ലോകത്തിെൻറ ജീവിത കഥകൾ ചിത്രങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിക്കാനാണ് മോഹമെന്ന് മീതാബ് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷത്തിനടുത്ത് പേരാണ് ഇൗ മിടുക്കനെ ഫോേളാ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.