ദുബൈ: പ്രഗൽഭ മലയാള സിനിമാ താരങ്ങളായ മോഹൻലാലും രവീന്ദ്രനും നേതൃത്വം നൽകുന്ന കൊച്ചി മെട്രോ ബഹ്റൈൻ ഷോർട്ട്ഫിലിം ഫെസ്റ്റിവലിെൻറ മുന്നോടിയായി നിക്കോണിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ഷോർട്ട്ഫിലിം നിർമാണ ശിൽപശാലക്ക് തുടക്കമായി. ശില്‍പശാലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഹ്രസ്വസിനിമകള്‍ നിര്‍മിക്കാനാവശ്യമായ കാമറയും ഉപകരണങ്ങളും നിക്കോണ്‍ സൗജന്യമായി നല്‍കും. ഇൗ ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവക്ക് 51,000 ദിർഹത്തിെൻറ സമ്മാനങ്ങളാണ് ലഭിക്കുക. വളരുന്ന തലമുറയെ കലയിലൂടെ ശാക്തീകരിക്കാനുള്ള ശ്രമമാണ് നിക്കോൺ ഇതു വഴി നടത്തുന്നതെന്ന് നിക്കോൺ മിഡിൽ ഇൗസ്റ്റ് എം.ഡി നേരന്ദ്രമേനോൻ പറഞ്ഞു. ചെറു തലമുറക്ക് സിനിമാ നിർമാണ ശാഖയുടെ എല്ലാ വഴികളും തുറന്നിട്ടു നൽകാനും നല്ല നാളേക്ക് ഉതകുന്ന ചലചിത്ര പ്രവർത്തകരായി വളർത്തിയെടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നടൻ രവീന്ദ്രൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിവരങ്ങൾ kochimetroshortfilmfest@gmail.com എന്ന വിലാസത്തിൽ ലഭിക്കും. അബൂദബി ഖാലിദിയയിലെ ഗ്രാൻറ് സ്റ്റോറിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചക്ക് രണ്ട് മുതൽ ആറു വരെയും ശിൽപശാല നടക്കും. ദുബൈ ഗർഹൂദിലെ ഗ്രാൻറ് സ്റ്റോറിൽ നാളെ രാവിലെ 11 മുതൽ ഒന്നു വരെയും രണ്ടു മുതൽ ആറു വരെയുമാണ് ശിൽപശാല സമയം. തുടർന്ന് ബഹ്റൈനിലും കുവൈത്തിലും ക്ലാസുകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.