അബൂദബി: അബൂദബി സംസ്ഥാന കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച കൈപ്പുണ്യം സീസണ്-2 ബിരിയാണി-പുഡിങ് പാചക മത്സരം ശ്രദ്ധേയമായി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സുധീറിന്റെ ഭാര്യ വന്ദന സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് അസ്മ ഫാറൂഖി അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണ സെമിനാറില്‍ നിഹാല്ന ജബിന്‍ തോട്ടത്തില്‍, ഫാത്തിമ ഫഹ്മിദ വഫിയ്യ എന്നിവര്‍ ക്ലാസെടുത്തു.
അഫ്ന നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടി ഫാത്തിമ സലാം ഉദ്ഘാടനം ചെയ്തു. റോഷ്ന ഷാനവാസ്, ഡോ. ഷാഹിന നസ്റിന് എന്നിവർ സംസാരിച്ചു. മുഖ്യ രക്ഷാധികാരി നജ്ല റഷീദ് പാചകമത്സര ഫലപ്രഖ്യാപനം നടത്തി. ബിരിയാണി പാചകമത്സരത്തില്‍ റസിയ ശഫീഖ്, ശമീന, നദീറ മുഹമ്മദ് മിറാഷ്, അനീസ ജാഫര്‍ എന്നിവരും പുഡിങ് പാചക മത്സരത്തില്‍ ഖദീജ, യാസ്മിന് അഷ്റഫ്, റെംനി അസ്കര്‍, ഷെറിന് മാളിയേക്കല്‍ എന്നിവരുമാണ് ആദ്യ നാലു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഫെയര്‍മൗണ്ട് ഷെഫുമാരായ സന, ടിജോ, എമിറേറ്റ്സ് പാലസ് ഷെഫ് ഫിലിപ്പ്, ഷെഫ് രഘു തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി. മസ്ബൂബ ഷബീര്‍, ഹഷിത സമദ്, സാജിത റഫീഖ്, സഫ്രീന ഷഫീല്‍, ട്രഷറര്‍ ഡോ. ഹസീന ബീഗം എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.