ദുബൈ: ദുബൈ കെ.എം.സി.സി. മൈ ഹെല്‍ത്ത് ഇൻഷുറന്‍സ് കാര്‍ഡ് വിതരണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഒന്നര ലക്ഷം ദിര്ഹത്തിെൻറ വാര്‍ഷിക പരിധിയില്‍ നാട്ടിലും യു.എ.ഇ.യിലും ചികിത്സ ലഭിക്കുന്ന ഓറിയൻറ്– ദുബൈ ഇന്ഷൂറന്സിെൻറ വെല്‍ത്ത് ഇൻറര്‍നാഷണല്‍ ഇ^കാര്‍ഡ് മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാണ്. വെല്‍ത്ത് ഇൻറര്‍നാഷണല്‍ നെറ്റ് വര്‍ക്കിനു കീഴിലെ ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ തുടങ്ങിയ1500 ല്‍ പരം സേവന ദാതാക്കളില്‍ നിന്ന് എമിൈററ്റ്സ് ഐഡി ഉപയോഗപ്പെടുത്തിയും ചികിത്സ ലഭ്യമാക്കാം. ഇന്‍ഷൂറന്‍സ് കാര്‍ഡ് ആവശ്യമുള്ളവര്‍ ദുബൈ കെ.എം.സി.സിയുമായി ബന്ധപ്പെടണം.
വിജയകരമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ മൈ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 5000 പേര്‍ക്കാണ് ഈ വര്‍ഷം കാര്‍ഡ് നല്‍കുന്നത് . ദുബൈ കെ.എം.സി.സി മുഖാന്തിരം ഒരു വ്യക്തിക്ക്890ദിര്‍ഹം പ്രീമിയത്തില്‍ ഇൻഷുറൻസ് ലഭിക്കും.കൂടാതെ സ്വന്തം നാട്ടില്‍ അഡ്മിറ്റ് ചികിത്സക്ക് പുറമേ ഒ.പി ട്രീറ്റ്മെൻറും ലഭിക്കുന്നതാണ് . വിവരങ്ങള്‍ക്ക് 04-2727773 , 0506002355
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.