ദുബൈ കെ.എം.സി.സി കായികോത്സവത്തിന് തുടക്കം കുറിച്ച് ചെസ് മത്സരം സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇയുടെ അമ്പതാം ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കായികോത്സവം-21 പരിപാടിക്ക് അൽ ബറാഹയിൽ തുടക്കമായി. ചെസ് മത്സരത്തോടെയാണ് ആരംഭിച്ചത്. ജില്ലകൾ തമ്മിലാണ് മത്സരം. നവംബർ 30ന് ഖിസൈസ് എൻഗേജ് സ്പോർട്സ് അറീനയിൽ ബാഡ്മിൻറൺ, ഡിസംബർ മൂന്നിന് ജദ്ദാഫ് സ്വിസ് ഇൻറർനാഷനൽ സ്കൂളിൽ സ്പോർട്സ് മത്സരം എന്നിവ നടക്കും.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മാധ്യമപ്രവർത്തകനും കെ.എം.സി.സി ഓവർസീസ് ചീഫ് കോ. ഓഡിനേറ്ററുമായ സി.വി.എം വാണിമേൽ നിർവഹിച്ചു. സ്മാർട്ട് വിങ് ചെയർമാൻ എൻ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജന. കൺവീനർ കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഇൻ ചാർജ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ജന. സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ, ഓർഗനൈസിങ് സെക്ര. ഹംസ തൊട്ടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ വേങ്ങര, റയീസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീൽ, നിസാമുദ്ദീൻ കൊല്ലം, ഒ. മൊയ്തു, ഹസൻ ചാലിൽ, കെ.പി.എ സലാം, മജീദ് മടക്കിമല, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കോഓഡിനേറ്റർ മുഹമ്മദ് ഖനി നന്ദി പറഞ്ഞു.ചെസ് മത്സരം ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റൈഹാൻ മൻസൂർ തൃശൂർ, മുഹമ്മദ് ശാമിൽ എൻ.കെ കണ്ണൂർ, മുഹമ്മദ് അഫാൻ മൻസൂർ തൃശൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ മുഹമ്മദ് അഷ്റഫ് മലപ്പുറം ഒന്നും, സുബൈർ ഹംസ തൃശൂർ രണ്ടും, യാസർ അബ്ദുൽ കരീം മലപ്പുറം മൂന്നും സ്ഥാനങ്ങൾ നേടി. ഷാനവാസ് കിടാരൻ, മുസ്തഫ ചാരുപടിക്കൽ, സുഫൈദ് ഇരിങ്ങണ്ണൂർ, മാട്ടുമ്മൽ ഹംസ ഹാജി, ഹംസ പയ്യോളി, ഉമർ ഹുദവി പുള്ളാട്ട്, റയീസ് കോട്ടക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.