കെ.എം.സി.സി സർഗോത്സവം സദസ്സ്
ദുബൈ: കെ.എം.സി.സി സർഗധാര സംഘടിച്ച സർഗോത്സവത്തിൽ തൃശൂർ ജില്ല ജേതാക്കളായി. കണ്ണൂർ, മലപ്പുറം ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. നസീർ രാമന്തളി കലാപ്രതിഭയും, ഫാത്തിമ ഷമീം കലാതിലകവുമായി (ഇരുവരും കണ്ണൂർ ജില്ല) തെരഞ്ഞെടുക്കപ്പെട്ടു. 50ൽ ഏറെ ഇനങ്ങളിലായി നടത്തപ്പെട്ട സാഹിത്യ, ചിത്രരചന, ക്വിസ്, ഡിബേറ്റ് മത്സരങ്ങളിലും കല മത്സരങ്ങളിലെ വ്യക്തിഗത, ഗ്രൂപ് മത്സരങ്ങളിലുമായി സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്ത മത്സരം സ്കൂൾ യുവജനോത്സവത്തിന്റെ മാന്വൽ അനുസരിച്ചാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം സർഗധാര ചെയർമാൻ അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മയിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര സ്വാഗതവും, കോഓഡിനേറ്റർ അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
സംസ്ഥാന നേതാക്കളായ മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, പി.വി നാസർ, ആർ. ഷുക്കൂർ, കെ.പി.എ സലാം, മൊയ്ദു ചപ്പാരപ്പടവ്, അഡ്വ. ഖലീൽ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, അഹ്മദ് ബിച്ചി, ഷഫീഖ് മുഹമ്മദ്, വനിതാ വിങ് നേതാക്കളായ സഫിയ മൊയ്ദീൻ, റീന സലിം തുടങ്ങിയവർ സമ്മാന ദാനം നിർവഹിച്ചു. സിദ്ദീഖ് മരുന്നൻ, റാഫി പള്ളിപ്പുറം, ടി.എം.എ സിദ്ധീഖ്, നിസാം ഇടുക്കി, ഉബൈദ് ഉദുമ, നസീർ ആലപ്പുഴ, സിദ്ദീഖ് ചൗക്കി, അഷ്റഫ് തോട്ടോളി തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. ജില്ല മണ്ഡലം ഭാരവാഹികൾ, ഹാപ്പിനെസ് ടീം അംഗങ്ങൾ, വനിതാ വിങ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.