‘സൻസദ് -21’ ലോഗോ എൽ.എൽ.എച്ച് ഹോസ്പിറ്റൽ സർജൻ ഡോ. രജനികാന്ത്, അബൂദബി സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
അബൂദബി: 75ാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടി 'സൻസദ് -21' ലോഗോ പ്രകാശനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ സർജൻ ഡോ. രജനികാന്ത്, അബൂദബി സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ല പ്രസിഡൻറ് ടി. ഹിദായത്തുല്ല അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി അബ്ദുസ്സലാം, പബ്ലിക് റിലേഷൻ സെക്രട്ടറി സലീം നാട്ടിക എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടാൻ, അഷ്‌റഫ് പൊന്നാനി, റഷീദലി മമ്പാട് എന്നിവർ ആശംസ നേർന്നു. ആഗസ്റ്റ് 13ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കാകും പ്രവേശനം.
പൂർണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി. ഭാരവാഹികളായ ഹംസക്കോയ, ഹംസുഹാജി പാറയിൽ, ലത്തീഫ് തേക്കിൽ, അസൈനാർ ഹാജി, കുഞ്ഞിപ്പ മോങ്ങം, ഹുസൈൻ, സൈനുദ്ദീൻ കൊടുമുടി, അബ്ദുൽഖാദർ ഒളവട്ടൂർ, റഫീഖ്, അബുഹാജി, ജാഫർ തെന്നല, ഹൈദർ ബിൻ മൊയ്‌തു, നൗഷാദ് തൃപ്രങ്ങോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.