ദുബൈ: സർക്കാർ സർവിസിൽ ജോലി ലക്ഷ്യമിടുന്നവർക്ക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ എജുക്കേഷൻ ആൻഡ് കരിയർ സെല്ലിനു കീഴിൽ സി-സർക്കിൾ പ്രോഗ്രാം നടത്തും. സിജിയുമായി സഹകരിച്ച് നടത്തുന്ന പരിശീലന പദ്ധതി സൗജന്യമാണ്. കരിയർ രംഗത്തെ പ്രമുഖ ട്രെയിനർമാരും കൗൺസിലർമാരും ക്ലാസുകൾ നയിക്കും. ദുബൈ കാസർകോട് ജില്ല കെ.എം.സി.സിയുടെ കീഴിൽ നടന്നിരുന്ന എജുഫോക്കസ് കരിയർ ഗൈഡൻസിെൻറ തുടർച്ചയായാണ് സി-സർക്കിൾ പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0556743258, 055 279 7644 ,0551198155 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടുക.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ജില്ല പ്രസിഡൻറ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, റാഫി പള്ളിപ്പുറം, മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസുഫ് മുക്കൂട്, അഹ്മ്മദ് ഇ.ബി, ഫൈസൽ മുഹ്സിൻ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനിച്ചേരി, അബ്ബാസ് കെ.പി കളനാട്, അഷ്റഫ് പാവൂർ, മുഹമ്മദ് കുഞ്ഞി എം.സി, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ മേൽപറമ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.