ഹനീഫ് എം. കൽമാട്ടയെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആദരിച്ചപ്പോൾ
ദുബൈ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയും മീഡിയവിങ് ചെയർമാനുമായിരുന്ന ഹനീഫ് എം. കൽമാട്ടയെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആദരിച്ചു.
ജില്ല കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി ഹനീഫ് എം. കൽമാട്ടക്ക് സമ്മാനിച്ചു. അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
പി.കെ. അൻവർ നഹ, ഹുസൈനാർ ഹാജി എടച്ചകൈ, മുസ്തഫ തിരൂർ, അഡ്വ. ഗസാലി, അഷ്റഫ് കൊടുങ്ങല്ലൂർ, മുസ്തഫ വേങ്ങര, ഹനീഫ് കൽമട്ട, ഹനീഫ് ടി.ആർ മേൽപറമ്പ്, റഷീദ് ഹാജി കല്ലിങ്ങൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മിഹ്സിൻ തളങ്ങര, കെ.പി അബ്ബാസ് കളനാട്, ഡോ. ഇസ്മായിൽ ഇബ്രാഹിം ബേരികെ, ശുഹൈൽ കോപ്പ, യൂസുഫ് ഷേണി, മുനീർ ബേരികെ, ഹസൻ കുദുവ, ജബ്ബാർ ബൈദല, മുഹമ്മദ് പാച്ചാനി, ഖാലിദ് മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.