ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹലാ ഈദുൽ അദ്ഹ ഈദിയ്യ സംഗമം
ദുബൈ: ബലി പെരുന്നാൾ ദിനത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഹലാ ഈദുൽ അദ്ഹ ഈദിയ്യ സംഗമം സംഘടിപ്പിച്ചു. ത്യാഗത്തിന്റെയും ദൈവിക സമർപ്പണത്തിന്റെയും സന്ദേശമാണ് ബലി പെരുന്നാൾ നമുക്ക് പകരുന്നതെന്നും ജീവിതത്തിലുടനീളം സ്രഷ്ടാവിനോട് വിധേയത്വവും സൃഷ്ടികളോട് കരുണയും പുലർത്തുന്നവരാകാനാണ് ഓരോ ബലി പെരുന്നാൾ ഓർമിപ്പിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അബ്ദുസമദ് എടക്കുളം അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകരായ ഭാസ്കർ രാജ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, മോട്ടിവേറ്റർ മുനീർ അൽ വഫ, സംസ്ഥാന കെ. എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്രാമ്പ, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസതൊട്ടി, അഫ്സൽ മെട്ടമ്മൽ, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, ഡോ. അബൂബക്കർ കുറ്റിക്കോൽ, മുജീബ് മെട്രോ, സലാം ഹാജി, റഗ്ദാദ് മൂഴിക്കര, മഷ്റൂഹ് തങ്ങൾ, മൊയ്തു മക്കിയാട്, മുജീബ് ആലപ്പുഴ, അഡ്വ. സാജിദ് അബൂബക്കർ, സലാം പാലക്കി, അസ്ഹറുദ്ദീൻ മണിയോടി എന്നിവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ സലാം തട്ടാൻചേരി, കെ.പി അബ്ബാസ്, സി.എ. ബഷീർ പള്ളിക്കര, ഫൈസൽ മുഹ്സിൻ, പി.ഡി. നുറുദ്ദീൻ, സിദ്ദിഖ് ചൗക്കി, സുബൈർ കുമ്പനൂർ, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാൻ, റാഷിദ് പടന്ന, ഹസ്കർ ചൂരി, സൈഫുദ്ദീൻ മൊഗ്രാൽ, റംഷാദ് പൊവ്വൽ, ആരിഫ് കൊത്തിക്കാൽ, ഹാരിസ് കൂളിയങ്കാൽ, സലാം മാവിലാടം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ ഫാത്തിമ ഫൈസലിനും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത മാർക്കിൽ വിജയിച്ച അബ്ദുറഹിമാൻ അസക്കുമുള്ള സ്നേഹോപഹാരം മുഹമ്മദ് ബിൻ അസ് ലം ചടങ്ങിൽ സമ്മാനിച്ചു.
ജില്ലാ സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്ത് നടത്തി. ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.