ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പ്രവർത്തക യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: ശബാബ് അൽ അഹ്ലി ഗ്രൗണ്ടിൽ നടക്കുന്ന ദുബൈ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായ ഘോഷയാത്രയിൽ തൃശൂർ ജില്ലയിൽനിന്ന് അഞ്ഞൂറോളം പേരെ അണിനിരത്തും. ഇതുസംബന്ധിച്ച് ചേർന്ന പ്രവർത്തക യോഗം സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷതവഹിച്ചു.
മുൻ ദുബൈ, ഖത്തർ കെ.എം.സി.സി തൃശൂർ ജില്ല സെക്രട്ടറിയായിരുന്ന വാടാനപ്പള്ളി എം.എം. ഹുസൈന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. മുഹമ്മദ് വെട്ടുകാട് അനുസ്മരണ പ്രഭാഷണം നടത്തി. ആർ.വി.എം. മുസ്തഫ ഘോഷയാത്ര പരിപാടികൾ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ അബു ഷമീർ, കബീർ ഒരുമനയൂർ, ബഷീർ പെരിഞ്ഞനം, നൗഫൽ പുത്തൻപുരക്കൽ, മുൻ ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാദിഖ് തിരുവത്ര, മുസമ്മിൽ ദേശമംഗലം, പി.കെ. ഷറഫുദീൻ, അബ്ദുൽ സത്താർ പട്ടാട്ട്, എ.വി റഷീദ്, മുസ്തഫ നേടുംപറമ്പ്, വി.എ അബ്ദുൽ അഹദ്, മുഹമ്മ്ദ് റസൂൽ ഖാൻ, റുഷാഫിദ്, ഹംസ ചിരട്ടകുന്നു എന്നിവർ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിനായി ആർ.വി.എം മുസ്തഫ, മുഹമ്മദ് വെട്ടുകാട് (ചീഫ് കോഓഡിനേറ്റർമാർ), അഷറഫ് കിള്ളിമംഗലം, അലി അകലാട്, അസ്ലം, മുസ്തഫ നെടുമ്പറമ്പ്, റഷീദ് പുതുമനശ്ശേരി, മുസമ്മിൽ ദേശമംഗലം, ഷകീർ ഉപ്പാട്ട്, ഹംസ ചിരട്ടകുന്നു, മുഹമ്മദ് റസൂൽ ഖാൻ (കോഓഡിനേറ്റർമാർ) അടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും സെക്രട്ടറി നൗഷാദ് ടാസ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.