ദുബൈ: വികസന മേഖലയിൽ പ്രവാസി മലയാളികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബിസ്നെക്സസ് സമ്മിറ്റ് -2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി ദുബൈ റാഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു സമ്മിറ്റ്. 29 പ്രവാസി വ്യവസായികളെ ബിസ് പ്രൈം അവാർഡ് നൽകി ആദരിച്ചു. സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫർഹാൻ ഫൈസൽ മുഹ്സിൻ ഖിറാഅത്ത് നടത്തി. ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മോട്ടിവേഷനൽ സെഷൻ നയിച്ചു.
യു.എ.ഇ കെ.എം.സി.സി ദേശീയ ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മൊഹ്യുദ്ദീൻ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, പി.എ സൽമാൻ, ഡോ. അബൂബക്കർ കുറ്റിക്കോൽ, യു.ടി ഇഫ്തികാർ, കരീം സിറ്റി ഗോൾഡ് തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.