ദുബൈ: ബലിപെരുന്നാളിെൻറ സന്ദേശമുയർത്തി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച് നടത്തുന്ന ബ്ലഡ് ഡോണേഷൻ ഡ്രൈവ് ഞായറാഴ്ച വൈകീട്ട് 3.30 മുതൽ രാത്രി 8.30വരെ നടക്കും.
ദേര നായിഫ് റോഡിലെ വിമ്പി സിഗ്നലിന് സമീപവും അബ്രാജ് സെൻററിന് മുൻവശത്തും നടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.