യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​നും ബഹ്റൈൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ബഹ്​റൈൻ രാജാവ്​ യു.എ.ഇയിൽ

അബുദബി: യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആൽ ന​ഹ്‍യാ​നും ബഹ്റൈൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി​യി​ലെ ഹ​മ​ദ് രാ​ജാ​വി​​ന്റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ഇ​രു​വ​രും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും വി​ക​സ​ന​വും ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും നേ​ടാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ഹ്റൈ​നും യു.​എ.​ഇ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണ​വും അ​വ​ലോ​ക​നം ചെ​യ്തു. ജി.​സി.​സി​യി​ലെ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ര​സ്പ​രം കൂ​ടി​യാ​ലോ​ച​ന​ക​ൾ തു​ട​രാ​നും തീ​രു​മാ​നി​ച്ചു.

Tags:    
News Summary - King of Bahrain in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.