വാഹനാപകടത്തില്‍ മരിച്ച അമ്മക്കും മകനും യാത്രാമൊഴി

അബൂദബി: അല്‍ ഐന്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബംഗ്ലാദേശ് സ്വദേശികളായ അമ്മയുടെയും പതിനഞ്ചുകാരനായ മകന്റെയും സംസ്‌കാര ചടങ്ങുകള്‍ അല്‍ ഐന്‍ സെമിത്തേരിയില്‍ നടന്നു. നൂറുകണക്കിന് സമൂഹാംഗങ്ങളാണ് ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ പങ്കെടുത്തത്. അബൂദബിയില്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന അഷിമ ചൗധരി (40), എട്ടാം ക്ലാസ് വിദ്യാർഥി അരിത്ര ബിശ്വാഷ് (15) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ പിതാവും എന്‍ജിനീയറുമായ സ്വരൂപ് കാന്തി ബിശ്വാസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.

അബൂദബി അല്‍ ഐന്‍ റോഡില്‍ അല്‍ വത്ബ പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. സ്വരൂപ് കാന്തി ബിശ്വാസ് ഓടിച്ചിരുന്ന കാറിന് പിന്നില്‍ ഒരു എസ്.യു.വി. വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അമ്മയും മകനും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

Tags:    
News Summary - car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.