സിറ്റി ഓഫ് ഗോൾഡിൽ ഇന്നുമുതൽ ‘ജ്യൂവൽ ഓഫ് ജോയ്’
ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ‘ജ്യൂവൽ ഓഫ് ജോയ്’ ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ പ്രവർത്തനം ആരംഭിക്കും. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെ സാന്നിധ്യത്തിലാണ് വിസ്മയങ്ങളുടെ ഈ ആഭരണ ലോകം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
25,000 ചതുരശ്രയടി വിസ്തീർണത്തിൽ സജ്ജീകരിച്ച ഷോറൂം വെറുമൊരു വ്യാപാര കേന്ദ്രം എന്നതിലുപരി ഒരു സമ്പൂർണ ഷോപ്പിങ് അനുഭവം സമ്മാനിക്കും. യു.എ.ഇയിൽ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ജോയ് ആലുക്കാസിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. ദുബൈയുടെ ‘സിറ്റി ഓഫ് ഗോൾഡ്’ എന്ന വിശേഷണത്തിന് അടിവരയിടുന്നതാണ് പുതിയ സംരംഭം.
70 കോടി ദിർഹം വിലമതിക്കുന്ന സ്വർണാഭരണ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. സ്വർണത്തിന് പുറമെ വിവാഹ സെറ്റുകൾ, ഉത്തരവാദിത്തത്തോടെ നിർമിച്ച ഡയമണ്ടുകൾ, അപൂർവ രത്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്. സന്ദർശകർക്ക് നടന്നു കാണാൻ കഴിയുന്ന ഭീമാകാരമായ ‘ദ റോയൽ ബാംഗിൾ വാക്ക്’ ഈ ഷോറൂമിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഷോപ്പിങ് അനുഭവം കൂടുതൽ മികച്ചതാക്കാൻ നാല് വ്യത്യസ്ത പ്രത്യേകതകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത കൺസൾട്ടേഷനുകൾക്കായി എക്സ്ക്ലൂസീവ് ഡിസൈനർ സ്റ്റുഡിയോ, പ്രീമിയം വി.ഐ.പി ലോഞ്ച്, കുട്ടികൾക്കായുള്ള എൻഗേജ്മെന്റ് സോൺ, ജ്വല്ലറി പരിപാലനത്തിനായുള്ള പ്രത്യേക സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള ഒരുകോടിയിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ജോയ് ആലുക്കാസ്, നാലു വൻകരകളിലായി 13 രാജ്യങ്ങളിൽ 200ലധികം ഷോറൂമുകളുള്ള ആഗോള ബ്രാൻഡാണ്. ദുബൈ നൽകിയ പിന്തുണക്കുള്ള ആദരവാണ് ഈ പുതിയ സംരംഭമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.