ദുബൈ: ദേശവും ഭാഷയും ഒന്നും അതിരുതീർക്കാത്ത ആഗോള ഗ്രാമത്തിൽ നാളെയുടെ ലോകപൗരൻമാ ർക്ക് അറിവും ആഹ്ലാദവും പകരുകയാണ് കിഡ്സ് തീയറ്റർ. കുട്ടികൾക്കും രക്ഷിതാക്കൾക്കും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഭാഗത്ത് സൗകര്യപ്രദമായി ഒരുക്കിയ തീയറ്ററിൽ ബെൻ ആൻറ് ഹോളി, ആംഗ്രി ബേർഡ്സ് തുടങ്ങിയ പ്രിയ കഥാപാത്രങ്ങൾ സന്തോഷം പകരാൻ എത്തുന്നു. അവർക്കൊപ്പം ആടിയും പാടിയും ചിത്രങ്ങളെടുത്തും കുട്ടികൾ സമ്പൂർണ ഉല്ലാസം നേടുന്നു. കുട്ടികൾക്ക് പ്രഥമ പരിഗണന നൽകുന്നു എന്നതാണ് കിഡ്സ് തീയറ്ററിെൻറ പ്രധാന സവിശേഷത.
സ്വയം മുന്നിലേക്ക് കടന്നു വരുവാനും ഇടപഴകുവാനുമെല്ലാം അവസരം ഒരുക്കുക വഴി മികച്ച നേതൃപരിശീലന കളരി കൂടിയായി തീയറ്റർ മാറുന്നു. പി.ജെ.മാസ്കുകൾക്കൊപ്പം നിന്ന് ഫോേട്ടാ എടുക്കുവാൻ കുഞ്ഞുങ്ങളുടെ നീണ്ട ക്യൂ ആണ് രൂപപ്പെടാറ്. കുട്ടികളുടെ ആഹ്ലാദപ്പൂത്തിരികൾ കണ്ടിരിക്കാൻ രക്ഷിതാക്കൾക്കും മുതിർന്നവർക്കും വിശാലമായ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മക്കൾക്ക് ഏറ്റവും സന്തോഷകരമായ ഇടം എന്നതിനാൽ നിരവധി കുടുംബങ്ങളാണ് എല്ലാ വാരാന്ത്യത്തിലും ഗ്ലോബൽ വില്ലേജിലെത്തി കിഡ്സ് തീയറ്റർ ആസ്വദിക്കുന്നത്.
കിഡ്്സ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയ പടുകൂറ്റൻ കളങ്ങളിലെ പാമ്പും കോണിയും കളിയും ചതുരംഗവും ആയിരക്കണക്കിന് കൂട്ടുകാരെയാണ് ആകർഷിച്ചത്. വിജയികൾക്ക് മനോഹരമായ സമ്മാന സഞ്ചികളും നൽകിയിരുന്നു. ഇക്കുറി ഗ്ലോബൽ വില്ലേജ് പ്രവർത്തന കാലാവധി ഏപ്രിൽ 13 വരെ ദീർഘിപ്പിച്ചതിനാൽ നാട്ടിൽ നിന്ന് അവധിക്ക് എത്തിയ കൂട്ടുകാരിൽ പലർക്കും ഇൗ സൗകര്യം ആസ്വദിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.