ദുബൈ: മഴപെയ്താൽ അവധിക്ക് കുട പിടിക്കുന്നവർ കേരളത്തിൽ മാത്രമല്ല, മഴയുള്ള എല്ലാ സ്ഥലങ്ങളിലുമുണ്ട്. കേരളത്തിലെ ജില്ലാ കലക്ടർമാരോട് മഴക്കാലത്ത് കുട്ടികൾ അവധി ആവശ്യപ്പെട്ട് നടത്തിയ അപേക്ഷകളെ അനുസ്മരിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈജ്ഞാനിക^മാനവ വികസന അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ) ട്വിറ്റർ പേജിലേക്കെത്തിയ ട്വീറ്റുകൾ. പൊട്ടിച്ചിരിപ്പിക്കുന്ന ‘ഉരുളക്ക് ഉപ്പേരി’യായിരുന്നു കെ.എച്ച്.ഡി.എയുടെ റീട്വീറ്റുകൾ. അതോറിറ്റിയുടെ റീട്വീറ്റുകളെ നിരവധി പേർ പ്രശംസിച്ചു. അതേസമയം, അവധിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും റീട്വീറ്റുകളും പിന്നീട് പേജിൽനിന്ന് ഒഴിവാക്കി.
ട്വീറ്റുകളും റീട്വീറ്റുകളും ഇങ്ങനെ:
ട്വീറ്റ്: മഴ കാരണം രാവിലെ സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകാൻ മുങ്ങിക്കപ്പൽ അയക്കേണ്ടി വരുന്നതിെൻറ സാധ്യതയുണ്ട്.
റീട്വീറ്റ്: മുങ്ങിക്കപ്പലുണ്ടാവില്ല, പക്ഷേ നാളെ രാവിലെ സ്കൂൾ ബസുകൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും. അങ്ങനെയല്ലെങ്കിൽ സ്കൂളുകൾ അറിയിക്കും. നല്ല ദിവസം ആശംസിക്കുന്നു.
ട്വീറ്റ്: ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയാൽ ഞാൻ കേസ് കൊടുക്കും.
റീട്വീറ്റ്: നിങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയാൽ നിങ്ങൾക്ക് കേസ് കൊടുക്കാൻ കഴിയില്ല. ചെക്മേറ്റ്.
ട്വീറ്റ്: സ്കൂളിലേക്ക് പോകാൻ തെരുവുകൾ സുരക്ഷിതമല്ലെന്ന് പരിഗണിക്കുന്നില്ല. അവർ പണം മാത്രമേ പരിഗണിക്കുന്നുള്ളൂ.
റീട്വീറ്റ്: വളരെ ശരി. നനഞ്ഞ നിലത്ത് വീഴുന്ന ഒാരോ കുട്ടിക്കും ഞങ്ങൾക്ക് ഒരു ദിർഹം കിട്ടും.
‘ചില സമയത്ത് ഞങ്ങൾ തമാശക്കായി ശ്രമിക്കുന്നുവെങ്കിലും നമ്മുടെ കുട്ടികളുടെ സുരക്ഷ ഞങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ഇതിനർഥമില്ല. മഴയായാലും വെയിലായാലും ഞങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു’ എന്നും പിന്നീട് അതോറിറ്റി ട്വീറ്റ് ചെയ്തു.
നിരവധി പേരാണ് ഇൗ ട്വീറ്റ് ലൈക് ചെയ്യുകയും ഇതിന് റീട്വീറ്റ് ചെയ്യുകയും ചെയ്തത്. മുൻ ട്വീറ്റുകൾ ഒഴിവാക്കിയതിൽ പലരും നിരാശ പ്രകടിപ്പിച്ചു. അതോറിറ്റിയുടെ തമാശ ട്വീറ്റുകൾ ദിവസത്തിന് ചൈതന്യം നൽകിയെന്നാണ് ഒരാൾ പ്രതികരിച്ചത്. അതേസമയം, അതോറിറ്റിയുടെ ട്വീറ്റുകളെ വിമർശിച്ചുകൊണ്ടും ചില മറുപടി ട്വീറ്റുകളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.