അബൂദബി: ചരിത്രപ്രാധാന്യമുള്ള ഖസ്ർ അൽ ഹുസ്ൻ കോട്ട മ്യൂസിയമാക്കി ഡിസംബർ ഏഴിന് തുറക്കുന്നു. കെട്ടിടം 2008ലാണ് അടച്ചിട്ടത്. 2013 മുതൽ വർഷത്തിൽ ഒരാഴ്ച നീളുന്ന ഖസ്ർ അൽ ഹുസ്ൻ ഉത്സവത്തിനായി കോട്ട തുറക്കാറുണ്ടെങ്കിലും സ്ഥിരമായി തുറക്കാനുള്ള തീരുമാനം ഇപ്പോഴാണുണ്ടായത്. നവീകരണത്തിന് േവണ്ടിയാണ് പത്ത് വർഷം മുമ്പ് കോട്ട അടച്ചിട്ടത്. പവിഴപ്പാറ^കടൽക്കല്ല് കൊണ്ടുള്ള അകം കോട്ട 1795ഒാടെയാണ് നിർമിച്ചത്. 1940കളിൽ ശൈഖ് ശാഖ്ബൂത് ബിൻ സുൽത്താനാണ് പുറം കോട്ട നിർമിച്ചത്. അദ്ദേഹത്തിെൻറ മജ്ലിസും ശൈത്യകാലത്ത് നഹ്യാൻ കുടുംബത്തിെൻറ വീടും ഇവിടെയായിരുന്നു.
ശൈഖ് ശാഖ്ബൂതിെൻറ പിൻഗാമിയായ ശൈഖ് സായിദ് ബിൻ സുൽത്താൻ 1968നും 1970നും ഇടക്ക് കോട്ടയോട് ചേർന്ന് നാഷനൽ കോൺസുലേറ്റീവ് കൗൺസിൽ നിർമിച്ചു. പത്ത് വർഷം കൊണ്ട് വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ഖസ്ർ അൽ ഹുസ്നിൽ നടത്തിയത്. മ്യൂസിയമായി തുറക്കുന്ന ഇവിടെ പുരാവസ്തുക്കളും മറ്റും പ്രദർശിപ്പിക്കും. ഇവയെ കുറിച്ച് വിവരം നൽകാൻ ഒാഡിയോ^വീഡിയോ സംവിധാനങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.