????? ??????? ?????????????????? ??????? ?????? ????????? ???????? ??.?? ?? ????????????????? ???????? ?????? ????????

ഗതാഗത സുരക്ഷാ ബോധവത്കരണവുമായി കെജി വിദ്യാര്‍ത്ഥികള്‍

ഷാര്‍ജ: ഗതാഗത സുരക്ഷാ ബോധവത്കരണ സന്ദേശവുമായി ഷാര്‍ജ ഇന്ത്യന്‍ സ്കൂൾ കിൻറർഗാർഡനിലെ കുരുന്നുകള്‍. റൗണ്ട് എബൗട്ടും സിഗ്​നലും കളിപ്പാട്ട വാഹനങ്ങളുമൊക്കെ  പ്രദര്‍ശിപ്പിച്ചാണ് കെജി ടുവിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികൾക്ക്​ ബോധവത്കരണ സന്ദേശമെത്തിച്ചത്. വിദ്യാര്‍ത്ഥികളൊരുക്കിയ റോഡ് സുരക്ഷാ ക്യാമ്പയിന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡൻറ്​ മാത്യു ജോ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍,പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍, ഹെഡ്മിസ്ട്രസ് അസ്റ ഹുസൈന്‍, സൂപ്പര്‍വൈസര്‍മാരായ മംതാ ഗോജര്‍, ഗ്രേസി ബരാ​േട്ടാ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ ഗതാഗത സുരക്ഷാ പാലന ലഘുലേഖകളും വിതരണം ചെയ്തു.
Tags:    
News Summary - kg-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.