ദുബൈ: സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി ബീച്ചുകളിൽ സ്ഥലം നീക്കിവെച്ചത് അവധിയാഘോഷിക്കാൻ എത്തിയ മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്യുന്നു.ജുമൈറയിലെ കൈറ്റ് ബീച്ചിെൻറ വടക്കുഭാഗത്ത് ഒാഫ്ഷോർ സെയിലിങ് ക്ലബിെൻറ ഇരു വശങ്ങളിലായാണ് പ്രവേശനം നിയന്ത്രിച്ച് സ്ത്രീകൾക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സൂര്യസ്നാനത്തിന് കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന സ്ത്രീ പുരുഷൻമാർക്ക് ഇവിടെ അനുമതിയില്ല. ഒറ്റക്ക് വരുന്ന പുരുഷൻമാർക്കും പ്രവേശനമില്ല. ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ബോർഡുകൾ ബീച്ചിൽ ഉയർത്തിയിട്ടുണ്ട്. ബീച്ചിൽ കുട്ടികളുമായി എത്താൻ മടിച്ചിരുന്ന പല കുടുംബങ്ങളും പുതിയ സൗകര്യം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
അവധി ദിവസങ്ങൾ പ്രമാണിച്ച് കൂടുതൽ കുടുംബങ്ങൾ എത്തിയെന്നാണ് കണക്കുകൂട്ടൽ. സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി ദുബൈ പൊലീസിെൻറയും നഗരസഭയുടെയും ഉദ്യോഗസഥരും സജീവമാണ്. നീന്തൽ വസ്ത്രങ്ങളും ബിക്നിയും ധരിച്ച് വരുന്നവർക്ക് ബീച്ചിെൻറ പൊതു ഭാഗത്ത് നീന്തുവാൻ സൗകര്യം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.